Sorry, you need to enable JavaScript to visit this website.

അതിശക്തമായ മഴ, വെള്ളക്കെട്ട്; തിരുവനന്തപുരം ജില്ലയില്‍ സ്‌കൂളുകള്‍ക്ക് അവധി

തിരുവനന്തപുരം- ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ തലസ്ഥാന ജില്ലയില്‍ തിങ്കളാഴ്ച കലക്ടര്‍ അവധി പ്രഖ്യാപിച്ചു. പെരുമഴ തലസ്ഥാന നഗരത്തില്‍ ജീവിതം ദുരിതത്തിലാക്കി. നഗരത്തിനു പുറമെ, ജില്ലയിലെ പലഭാഗങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. ജില്ലയില്‍ കണ്ണമൂല, ചാക്ക , തേക്കുംമൂട് ബണ്ട് കോളനി, പൗണ്ടുകടവ്, പൊട്ടക്കുഴി, മരുതൂര്‍, നെയ്യാറ്റിന്‍കര,വെള്ളായണി തുടങ്ങി പലയിടത്തും വെള്ളക്കെട്ട് രൂക്ഷമാണ്.
പ്രൊഫഷണല്‍ കോളേജ്, കേന്ദ്രീയ വിദ്യാലയങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ(ഒക്ടോബര്‍ 16 തിങ്കള്‍) അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ ജെറോമിക് ജോര്‍ജ് അറിയിച്ചു.

 

Latest News