Sorry, you need to enable JavaScript to visit this website.

ഇസ്രായിലില്‍ കൊല്ലപ്പെട്ടവരില്‍ നിരവധി ഇരട്ട പൗരത്വമുള്ള വിദേശികള്‍; കണക്കുകള്‍ പുറത്തുവരുന്നു

ജറൂസലം-ഇസ്രായിലില്‍ ഹമാസ് നടത്തിയ ആക്രമണത്തില്‍ നൂറുകണക്കിന് വിദേശികള്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ബന്ദികളാക്കപ്പെടുകയോ ചെയ്തു. ഹമാസ് ആക്രമണത്തില്‍ ഇസ്രായിലില്‍ 1,300ലേറെ പേര്‍ കൊല്ലപ്പെട്ടുവെന്നാണ് അധികൃതര്‍ നല്‍കുന്ന കണക്ക്.
ഇസ്രായിലിന്റെ തിരിച്ചടിയില്‍ 2,215 പേരെങ്കിലും കൊല്ലപ്പെട്ടതായാണ് ഗാസയിലെ ആരോഗ്യ അധികൃതര്‍ വെളിപ്പെടുത്തുന്നത്.
ഇസ്രായിലില്‍ നൂറിലധികം വിദേശികള്‍ മരിച്ചതായി വിവിധ രാജ്യങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ പലരും ഇസ്രായിലി പൗരത്വം കൂടിയുള്ളവരാണ്. 

യുണൈറ്റഡ് സ്‌റ്റേറ്റ്‌സ്: കുറഞ്ഞത് 27 യുഎസ് പൗരന്മാരെങ്കിലും കൊല്ലപ്പെട്ടതായി യുഎസ് അധികൃതര്‍ പറഞ്ഞു. ഏതാനും അമേരിക്കക്കാരെ തട്ടിക്കൊണ്ടുപോയതായും കരുതപ്പെടുന്നു. ഹമാസ് ആക്രമണത്തിന് ശേഷം കാണാതായ 14 അമേരിക്കക്കാരുടെ കുടുംബങ്ങളുമായി വെള്ളിയാഴ്ച പ്രസിഡന്റ് ജോ ബൈഡന്‍ സംസാരിച്ചു.  വിശദാംശങ്ങളൊന്നും വൈറ്റ് ഹൗസ് പുറത്തുവിട്ടിട്ടില്ല. എന്നാല്‍ ബന്ദികളെ കണ്ടെത്തി വീട്ടിലെത്തിക്കാന്‍ പരമാവധി ചെയ്യുമെന്ന്  ബൈഡന്‍  പറഞ്ഞു.
തായ്‌ലന്‍ഡ്: 24 മരണം, 16 ബന്ദികള്‍.  ഇരുപത്തിനാല് തായ്‌ലന്‍ഡുകാര്‍ കൊല്ലപ്പെട്ടതായി പ്രധാനമന്ത്രി സ്രെത്ത തവിസിന്‍ ശനിയാഴ്ച പറഞ്ഞു. 16 പേര്‍ക്ക് പരിക്കേറ്റതായും 16 പേരെ തട്ടിക്കൊണ്ടുപോയതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇസ്രായിലില്‍ ഏകദേശം 30,000 തായ്‌ലന്‍ഡുകാരുണ്ട്, ഏറ്റവുമധികം പേര്‍ കാര്‍ഷിക മേഖലയിലാണ് ജോലി ചെയ്യുന്നത്.
ഫ്രാന്‍സ്: 15 പേര്‍ മരിച്ചു, നിരവധി പേരെ കാണാതായി. പതിനഞ്ച് ഫ്രഞ്ച് പൗരന്മാര്‍ മരിച്ചതായി വിദേശകാര്യ മന്ത്രി കാതറിന്‍ കൊളോണ പറഞ്ഞു. പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പറയുന്നതനുസരിച്ച് നാല് കുട്ടികളടക്കം പതിനേഴു പേരെയാണ് കാണാതായതായത്.
നേപ്പാള്‍: 10 പേര്‍ മരിച്ചു 10 നേപ്പാളി പൗരന്മാര്‍ കിബത് സ് അലൂമിമില്‍ കൊല്ലപ്പെട്ടതായി ടെല്‍ അവീവിലെ നേപ്പാള്‍ എംബസി അറിയിച്ചു.
അര്‍ജന്റീന: ഏഴ് പേര്‍ മരിച്ചു, 15 പേരെ കാണാതായി.  ഏഴ് പൗരന്മാര്‍ കൊല്ലപ്പെട്ടതായും 15 പേരെ കാണാതായതായും അര്‍ജന്റീനയുടെ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


റഷ്യ: നാല് പേര്‍ മരിച്ചു, ആറ് പേരെ കാണാതായി  കുറഞ്ഞത് നാല് റഷ്യന്‍ ഇസ്രായിലികള്‍ കൊല്ലപ്പെട്ടതായി ടെല്‍ അവീവിലെ റഷ്യന്‍ എംബസി അറിയിച്ചു. ബന്ദികളാക്കപ്പെട്ടവരെക്കുറിച്ച് വിവരമൊന്നുമില്ലെന്നും എന്നാല്‍ ആറ് റഷ്യന്‍ പൗരന്മാരെ കാണാനില്ലെന്നും എംബസി പറഞ്ഞു.
യുകെ: നാല് പേര്‍ മരിച്ചു.  രണ്ട് ബ്രിട്ടീഷുകാര്‍ മരിച്ചതായി അവരുടെ കുടുംബാംഗങ്ങള്‍ സ്ഥിരീകരിച്ചു, ലണ്ടനിലെ ഇസ്രായില്‍ല്‍ എംബസി രണ്ട് പേരുടെ മരണം കൂടി സ്ഥിരീകരിച്ചു.  കുട്ടികളുള്‍പ്പെടെ 17 ബ്രിട്ടീഷുകാരെ കാണാതായിട്ടുണ്ട്. സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടില്ല.
ചിലി: നാല് പേര്‍ മരിച്ചു, ഒരാളെ കാണാതായി.  ഒരു ചിലി സ്ത്രീ കൊല്ലപ്പെട്ടതായി അധികൃതര്‍ വ്യാഴാഴ്ച സ്ഥിരീകരിച്ചു. ഒരാളെ കാണാതായി.
 ഓസ്ട്രിയ: മൂന്ന് പേര്‍ മരിച്ചു, രണ്ട് പേരെ കാണാതായി. മൂന്ന് ഇസ്രായിലി ഓസ്ട്രിയക്കാര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. രണ്ട് പേരെ കാണാതായി.
ബെലാറസ്: മൂന്ന് പേര്‍ മരിച്ചതായും ഒരാളെ കാണാതായതായും ടെല്‍ അവീവിലെ ബെലാറഷ്യന്‍ എംബസി  അറിയിച്ചു.ഒരാളെ കാണാതായി.
കാനഡ: മൂന്ന് പേര്‍ മരിച്ചു, നാല് പേരെ കാണാതായി  
ചൈന:  മൂന്ന് ചൈനീസ് പൗരന്മാര്‍ കൊല്ലപ്പെടുകയും രണ്ട് പേരെ കാണാതാവുകയും ചെയ്തതായി ചൈനയുടെ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

 

Latest News