Sorry, you need to enable JavaScript to visit this website.

നജ്‌റാനിൽ മരുഭൂമിയിൽ കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

നജ്‌റാൻ - നജ്‌റാനു സമീപം മരുഭൂമിയിൽ കാണാതായ സൗദി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മരുഭൂമിയിലൂടെ സഞ്ചരിക്കുന്നതിനിടെ 28 കാരന്റെ കാർ ടയറുകൾ മണലിൽ ആഴ്ന്ന് കുടുങ്ങുകയായിരുന്നു. കാറിനു സമീപമാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. 
യുവാവിനെ കാണാതായതായി മരുഭൂമിയിൽ കാണാതാകുന്നവർക്കു വേണ്ടി തിരച്ചിലും രക്ഷാപ്രവർത്തനവും നടത്തുന്ന ലൈത്ത് സൊസൈറ്റിക്ക് വിവരം ലഭിക്കുകയായിരുന്നെന്ന് സൊസൈറ്റി വക്താവ് ജംആൻ അൽഗാംദി പറഞ്ഞു. 
ഉടൻ തന്നെ ഏഴു വാഹനങ്ങളും 13 പേരും അടങ്ങിയ സംഘം ശറൂറയിൽ നിന്ന് തിരച്ചിലുകൾക്ക് പുറപ്പെട്ടു. ഈ സംഘം ആവശ്യപ്പെട്ടതിനെ തുടർന്ന് പിന്നീട് പത്തു പേർ അടങ്ങിയ അഞ്ചു സംഘങ്ങളെ കൂടി തിരച്ചിലുകൾക്ക് അയച്ചു. ഗ്ലൈഡർ വിമാനങ്ങളും ഡ്രോണുകളും തിരച്ചിലുകൾക്ക് ഉപയോഗപ്പെടുത്തി. മണിക്കൂറുകൾ നീണ്ട തിരച്ചിലുകൾക്കൊടുവിൽ മൃതദേഹം കണ്ടെത്തുകയായിരുന്നെന്ന് ജംആൻ അൽഗാംദി പറഞ്ഞു.
 

Latest News