Sorry, you need to enable JavaScript to visit this website.

കോഴിക്കോട്ട് ജീപ്പിന് നേര്‍ക്ക് പെട്രോള്‍  ബോംബേറ്, സംഘങ്ങള്‍ ഏറ്റുമുട്ടി 

കോഴിക്കോട്-കോഴിക്കോട് മെഡിക്കല്‍ കോളജിന് സമീപം നിര്‍ത്തിയിട്ടിരുന്ന ജീപ്പിന് നേര്‍ക്ക് ബോംബേറ്. രണ്ടു സംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിനിടെയാണ് പെട്രോള്‍ ബോംബേറുണ്ടായത്. ബോംബേറില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. പുലര്‍ച്ചെ രണ്ടുമണിയോടെ  മെഡിക്കല്‍ കോളജ് കാഷ്വാലിറ്റിക്ക് മുമ്പിലാണ് സംഭവം. പെട്രോള്‍ ബോംബ് എറിഞ്ഞതിനെത്തുടര്‍ന്ന് ജീപ്പിന് തീ പിടിച്ചെങ്കിലും നാട്ടുകാര്‍ ഇടപെട്ട് തീ പെട്ടെന്ന് അണയ്ക്കുകയായിരുന്നു. കുറ്റിക്കാട്ടൂരില്‍ ഇന്നലെ രാത്രി രണ്ടു സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നിരുന്നു. ഇതേത്തുടര്‍ന്ന് രണ്ടുപേര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. പോലീസ് എത്തിയപ്പോള്‍ പ്രതികളെ ചൂണ്ടിക്കാണിച്ചതിനെച്ചൊല്ലിയാണ് വീണ്ടും ഏറ്റുമുട്ടലുണ്ടായത്.

Latest News