Sorry, you need to enable JavaScript to visit this website.

പാലക്കാട്ട് കനത്ത മഴയും ഉരുള്‍ പൊട്ടലും, ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി

പാലക്കാട് - പാലക്കാട്ട് കനത്ത മഴയെ തുടര്‍ന്ന് പാലക്കയത്ത് ഉരുള്‍പൊട്ടലുണ്ടായി. പാണ്ടന്‍ മലയിലാണ് ഉരുള്‍പൊട്ടലുണ്ടായത്. കടകളിലും വീടിനുള്ളിലും വെളളം കയറി. ഉള്‍ക്കാട്ടിനുളളില്‍ കനത്ത മഴ പെയ്തുകൊണ്ടിരിക്കുകയാണ്. പാലക്കയം ഭാഗങ്ങളിലെ കടകളില്‍ വെള്ളം കയറിയിട്ടുണ്ട്. പുഴയിലെ ജലനിരപ്പ് ഉയര്‍ന്നു. കാര്‍മല്‍ സ്‌കൂള്‍ മുറ്റത്തും പളളി മുറ്റത്തു വെള്ളം കയറിയിരിക്കുകയാണ്. കാഞ്ഞിരപ്പുഴ ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ പുഴയില്‍ ഇറങ്ങരുതെന്നും ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നല്‍കി. ഡാമിലെ ജലനിരപ്പ് അതിവേഗം ഉയരുന്നതിനാല്‍ മൂന്ന് ഷട്ടറുകള്‍ 60 -70 സെ മീയോളം ഉയര്‍ത്താന്‍ സാധ്യതയുള്ളതായി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.കാഞ്ഞിരപ്പുഴ മണ്ണാര്‍ക്കാട് നെല്ലിപ്പുഴ, കുന്തിപ്പുഴ തൂതപ്പുഴ ഭാഗത്ത് ഉള്ളവര്‍ക്കും  ജാഗ്രതാ നിര്‍ദ്ദേശമുണ്ട്.  ജനവാസ മേഖലയായ വട്ടപ്പാറ ഇരുട്ടുകുഴി, ചീനിക്കപ്പാറ എന്നിവിടങ്ങളില്‍ മണ്ണിടിച്ചിലും ഉണ്ടായിട്ടുണ്ട്. 

 

Latest News