Sorry, you need to enable JavaScript to visit this website.

പ്രകാശ് രാജിനെ കൊല്ലുമെന്ന് ഭീഷണി,  യുട്യൂബ് ചാനലിനെതിരെ കേസെടുത്തു 

ബംഗളുരു-നടന്‍ പ്രകാശ് രാജിനെതിരെ വധഭീഷണി, കന്നഡ യുട്യൂബ് ചാനലായ ടി.വി. വിക്രമയുടെപേരില്‍ കേസെടുത്ത് പോലീസ്. പ്രകാശ് രാജ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ബെംഗളൂരു അശോക്നഗര്‍ പോലീസ് കേസെടുത്തത്. തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന്‍ സനാതന ധര്‍മ്മത്തെ എതിര്‍ത്ത് നടത്തിയ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ സനാതന ധര്‍മ്മത്തിനും ഹിന്ദുത്വത്തിനും വേണ്ടി ആക്രമണോത്സുകമായി വാദിക്കുന്നവര്‍ ഹിന്ദുമതത്തിന്റെ യഥാര്‍ത്ഥ പ്രതിനിധികളല്ല മറിച്ച്  അവസരവാദികളാണെന്ന് നേരത്തെ പ്രകാശ് രാജ് പറഞ്ഞിരുന്നു.. ഇതിന്റെ തുടര്‍ച്ചയായി ടി.വി. വിക്രമയില്‍ വന്ന പരിപാടിയാണ് കേസിനടിസ്ഥാനം. തന്നെയും കുടുംബത്തെയും മോശമായി ചിത്രീകരിക്കുന്നതും ഭീഷണി മുഴക്കുന്നതുമാണ് പരിപാടിയെന്നാണ് പ്രകാശ് രാജിന്റെ പരാതിയില്‍ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ചാനല്‍ ഉടമയുടെ പേരില്‍ ഉടന്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് പ്രകാശ് രാജ് പരാതി നല്‍കിയത്. പരാതിക്കിടയാക്കിയ പരിപാടി 90,000 പേരോളം ഇതുവരെ കണ്ടുകഴിഞ്ഞുവെന്നും പരാതിയില്‍ പറയുന്നുണ്ട്. ടി.വി.വിക്രമ ഹിന്ദുത്വ അനുകൂല നിലപാടുള്ള യൂട്യൂബ് ചാനലാണ്. 
 

Latest News