Sorry, you need to enable JavaScript to visit this website.

വൻകിട പദ്ധതികൾ ഫലപ്രദമായി നടപ്പാക്കാനാകുന്നില്ല; ജനങ്ങളുടെ പരാതി കൂടുന്നു-തോമസ് ഐസക്

തിരുവനന്തപുരം- സംസ്ഥാന ഭരണത്തിനെതിരെ വിമർശനവുമായി മുൻ ധനകാര്യ മന്ത്രി തോമസ് ഐസക്. വൻകിട പദ്ധതികൾ ഫലപ്രദമായി നടപ്പാക്കാൻ കഴിയുന്നില്ലെന്നും സേവന മേഖലയെക്കുറിച്ചും ജനങ്ങളുടെ പരാതികൾ കൂടിവരികയാണെന്നും ഐസക് കുറ്റപ്പെടുത്തി. വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്ന ഏജൻസികളുടെ പ്രവർത്തനം കേരളത്തിൽ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് പിന്നിലാണ്. പദ്ധതികൾ അനിശ്ചിതമായി നീണ്ടുപോകുന്നത് സർക്കാരിന്റെ പോരായ്മയാണ്. സേവനമേഖലയിലെ രണ്ടാംതലമുറ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാൻ കഴിയുന്നില്ല. ഭരണ സംവിധാനങ്ങളുടെ പരാജയം സ്വകാര്യവത്കരണം ആവശ്യം ശക്തിപ്പെടുത്തും. നവ ഉദാരവത്കണ സർക്കാർ നയത്തിന് ബദലായി ജനകീയ ഭരണയന്ത്രത്തിന് രൂപം നൽകണം. 

അധികാര വികേന്ദ്രീകരണം വീണ്ടും ഒരു ജനകീയ പ്രസ്ഥാനമാക്കി മാറ്റുന്നതിനുള്ള പരിശ്രമവും വിജയിച്ചില്ല. സന്നദ്ധപ്രവർത്തകരെ അപമാനിച്ച് പിരിച്ചുവിട്ട രീതിമൂലം വളരെ ചുരുക്കം പേർ മാത്രമേ പഴയതുപോലെ പ്രവർത്തനരംഗത്തു തിരിച്ചുവരാൻ തയ്യാറായുള്ളൂ. ജനകീയത വീണ്ടെടുക്കുക. പങ്കാളിത്താസൂത്രണ പ്രക്രിയയിൽ നൂതനപദ്ധതി കൾ ആവിഷ്‌കരിക്കുക, സുതാര്യതയും നഷ്ടോത്തരവാദിത്വവും ഉറപ്പുവരുത്തുക തുടങ്ങിയവയിൽ സംസ്ഥാനം മുന്നോട്ട് പോകേണ്ടതുണ്ട്. 

കേരളം അതിവേഗം നഗരവല്ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. എന്നാൽ നമ്മുടെ സമീപനങ്ങൾ എപ്പോഴും നാട്ടിൻപുറത്തെ അനുഭവങ്ങളിൽ അധിഷ്ഠിതമാണ്. ഭരണനിർവ്വഹണവുമായി ബന്ധപ്പെട്ട് നീണ്ടനിര പ്രശ്‌നങ്ങളുണ്ട്. നവകേരളകാലത്തെ ഭര ണനിർവ്വഹണം എന്ന സെമിനാറിന്റെ പ്രത്യേകത ഓരോ വകുപ്പിലെയും മൂർത്തമായ സാഹചര്യങ്ങൾ കണക്കിലെടുത്തുകൊണ്ട് ഭരണത്തിന്റെ മികവും കാര്യക്ഷമതയും ഉയർത്താനുള്ള പൊതുസമീപന ങ്ങൾ ചർച്ച ചെയ്യുന്നുവെന്നതാണ്. ഈ പൊതുസമീ പനങ്ങൾ പ്രഗത്ഭർ വിശദീകരിക്കുന്ന പൊതുസമ്മേള നങ്ങളുമുണ്ട്. വിവിധ ഭരണപരിഷ്‌കാര കമ്മീഷനുകൾ, നിയമപരിഷ്‌കാര കമ്മീഷനുകൾ, ശമ്പളപരിഷ്‌കരണ കമ്മിഷനുകളുടെ ഭരണപരിഷ്‌കാര നിർദ്ദേശങ്ങൾ എന്നിവ ഈ പൊതുസമ്മേളനങ്ങളിൽ അവതരിപ്പിക്കപ്പെടും. ഇവയുടെ അടിസ്ഥാനത്തിലായിരിക്കും വിവിധ വകുപ്പുകളിലെ നിലവിലുള്ള ഉദ്യോഗസ്ഥരും മുൻ ഉദ്യോഗസ്ഥരും മാനേജ്‌മെന്റ് വിദഗ്ധരും ജനപ്രതിനിധികളും സാമൂഹ്യരാഷ്ട്രീയ പ്രവർത്തകരും ഭരണപരിഷ്‌കാര മേഖലയിലെ താരതമ്യേന മെല്ലെപ്പോക്ക് മറികടക്കാനുള്ള കാര്യപരിപാടിക്ക് രൂപം നൽകണമെന്നും ഐസക് ആവശ്യപ്പെട്ടു.
 

Latest News