Sorry, you need to enable JavaScript to visit this website.

പാട്ട് തെരയാന്‍ പുതിയ ഫീച്ചര്‍ പരീക്ഷിച്ച് യൂട്യൂബ്;  വെറും 3 സെക്കന്‍ഡിനുള്ളില്‍ ഇനി പാട്ട് കണ്ടുപിടിക്കാം

ലണ്ടന്‍- ഓര്‍മകളില്‍ മൂളി മറയുന്ന ചില പാട്ടുകളുണ്ട്. വരികള്‍ കൃത്യമായി അറിയാത്തത് കാരണം തിരഞ്ഞ് കണ്ടുപിടിക്കാനും സാധിക്കില്ല. എന്നാല്‍ ഇനി ആ ബുദ്ധിമുട്ടുകളില്ല.  തുടക്കത്തിലുള്ള ഒന്നോ രണ്ടോ വരികളോ അല്ലെങ്കില്‍ ഈണമോ മാത്രമാണ് മനസിലുള്ളതെങ്കില്‍ പാട്ട് കൃത്യമായി തിരഞ്ഞ് കണ്ടുപിടിക്കുന്നത് ഭഗീരഥ പ്രയത്‌നമായി മാറാറുണ്ട്.  എന്നാല്‍ ഈ വിഷമകരമായ സാഹചര്യത്തിന് പരിഹാരം അണിയറയില്‍ ഒരുക്കുകയാണ് വീഡിയോ സ്ട്രീമിംഗ് പ്‌ളാറ്റ്‌ഫോമായ യുട്യൂബ്. പാട്ടിന്റെ വരികള്‍ ചിട്ടയായി അറിയില്ലെങ്കില്‍ ഉടനെ തന്നെ സമീപിക്കാവുന്ന ആന്‍ഡ്രോയ്ഡ് ആപ്പാണ് യുട്യൂബ് പരീക്ഷിക്കുന്നത്. അറിയാവുന്ന വരികള്‍ പാടിയോ മൂളിയോ പാട്ട് കണ്ടെത്താനുള്ള സേവനമായിരിക്കും ആപ്പ് നല്‍കുക. യുട്യൂബ് ആപ്പിലെ തന്നെ വോയ്‌സ് സെര്‍ച്ച് വഴി പുതിയ ഓപ്ഷന്‍ പരീക്ഷിക്കാമെന്നാണ് വിവരം. മൂന്ന് സെക്കന്റ് നേരത്തേയ്ക്കായിരിക്കും ഇതിനായി നിങ്ങളുടെ ശബ്ദം റെക്കോര്‍ഡ് ചെയ്യുക. നിങ്ങള്‍ നല്‍കുന്ന ശബ്ദശകലം പരിശോധിച്ച ശേഷം അതിന് ചേരുന്ന ഗാനവും കൂടാതെ ഫീച്ചര്‍ ചെയ്തിട്ടുള്ള ഷോര്‍ട്ട് വീഡിയോസ് അടക്കം യുട്യൂബ് തിരഞ്ഞ് കണ്ടുപിടിച്ച് നല്‍കും. ആന്‍ഡ്രോയിഡ് ഉപകരണങ്ങളില്‍ പുതിയ ഫീച്ചര്‍ പരീക്ഷിക്കാന്‍ തുടങ്ങുമെന്ന് പ്ലാറ്റ്‌ഫോം അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഈ ഫീച്ചര്‍ ഉപയോക്താക്കള്‍ക്ക് ഒരു പാട്ട് ഹമ്മിംഗ് ചെയ്തോ മൂന്ന് സെക്കന്‍ഡില്‍ കൂടുതല്‍ റെക്കോര്‍ഡ് ചെയ്തോ തിരയാന്‍ സഹായിക്കും. ചുരുക്കം ഉപയോക്താക്കള്‍ക്കെ നിലവില്‍ ഈ ഫീച്ചര്‍ ഉപയോഗിക്കാന്‍ സാധിക്കുകയുള്ളു. എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമാകുന്നതോടെ ഏറെ ആവശ്യക്കാരുണ്ടാകുന്ന ഫീച്ചറായി ഇത് മാറുമെന്നതില്‍ സംശയമില്ല.


 

Latest News