Sorry, you need to enable JavaScript to visit this website.

ഹാൻസം, വണ്ടർഫുൾ ഗൈ; ട്രംപിന്റെ മഗ് ഷോട്ടിനെ പരിഹസിച്ച് പ്രസിഡന്റ് ബൈഡൻ

വാ​ഷിം​ഗ്ട​ൺ- യു.എസ് തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്ന ആ​രോ​പ​ണ​ത്തി​ൽ ജോ​ർ​ജി​യ സ്റ്റേറ്റിൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ മു​ൻ യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ "മ​ഗ് ഷോ​ട്ട്' എ​ടു​ത്ത സം​ഭ​വ​ത്തി​ൽ പ​രി​ഹാ​സ​വു​മാ​യി പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ. "മ​ഗ് ഷോ​ട്ട് ഫോ​ട്ടോ ക​ണ്ടു, ഹാ​ൻ​സം ഗൈ, ​വ​ണ്ട​ർ​ഫു​ൾ ഗൈ'- ​ബൈ​ഡ​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു. നാലാമത്തെ കേസിലാണ് പതിവു നടപടിയായി ഫോട്ടോ എടുത്ത ശേഷം ട്രംപിനെ ജാമ്യത്തിൽ വിട്ടത്. 

ലേ​ക്ക് ടാ​ഹോ​യി​ൽ വ്യാ​യാ​മ ക്ലാ​സ് ക​ഴി​ഞ്ഞ് പു​റ​ത്തു​വ​രു​മ്പോ​ഴാ​ണ് ബൈ​ഡ​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ ക​ണ്ട​ത്. അ​തേ​സ​മ​യം, ട്രം​പ് നേ​രി​ടു​ന്ന നി​യ​മ​പ​ര​മാ​യ പ്ര​ശ്‌​ന​ങ്ങ​ളെ​ക്കു​റി​ച്ച് അ​ഭി​പ്രാ​യം പ​റ​യു​ന്ന​തി​ൽ നി​ന്ന്‌ അദ്ദേഹം ഒ​ഴി​ഞ്ഞു​മാ​റി. ജു​ഡീ​ഷ്യ​ൽ, പ്രോ​സി​ക്യൂ​ഷ​ൻ സ്വാ​ത​ന്ത്ര്യം സം​ര​ക്ഷി​ക്ക​ണ​മെ​ന്നാ​ണ് ത​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും വൈ​റ്റ് ഹൗ​സ് വക്താക്കളും പ​റ​ഞ്ഞു.

ജോ​ർ​ജി​യയിൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ ഡോ​ണ​ൾ​ഡ് ട്രം​പ് അ​റ്റ്‌​ലാ​ന്‍റ​യി​ലെ ഫു​ൾ​ട്ട​ൺ കൗ​ണ്ടി ജ​യി​ലി​ലാണ് കീ​ഴ​ട​ങ്ങി‌​യത്.. ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി എ​ല്ലാ ക്രി​മി​ന​ൽ കേ​സ് പ്ര​തി​ക​ളെ​യും പോ​ലെ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഫോ​ട്ടോ) എ​ടു​ക്ക​പ്പെ​ട്ടു. അ​ഞ്ചു മാ​സ​ത്തി​നി​ടെ ഇ​തു നാ​ലാം ത​വ​ണ​യാ​ണു ട്രം​പ് ക്രി​മി​ന​ൽ കേ​സി​ൽ അ​റ​സ്റ്റി​ലാ​കു​ന്ന​ത്. മ​റ്റു മൂ​ന്നു കേ​സു​ക​ളി​ലും മ​ഗ് ഷോ​ട്ട് ഒ​ഴി​വാ​ക്കി​യി​രു​ന്നു. 20 മി​നി​റ്റു നീ​ണ്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്കു​ശേ​ഷം ര​ണ്ടു ല​ക്ഷം ഡോ​ള​റി​ന്‍റെ ജാ​മ്യ​ത്തി​ലാ​ണു ട്രം​പി​നെ വി​ട്ട​യ​ച്ച​ത്. വി​ചാ​ര​ണ പി​ന്നീ​ടു ന​ട​ക്കും. 2020ലെ ​പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജോ ​ബൈ​ഡ​നോ​ടു തോ​റ്റ ട്രം​പ് ജോ​ർ​ജി​യ സ്റ്റേറ്റിലെ ഫ​ലം അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്നാ​ണ് ആ​രോ​പ​ണം. ജോ​ർ​ജി​യ​യി​ൽ ബൈ​ഡ​നേ​ക്കാ​ൾ 11,780 വോ​ട്ടു​ക​ൾ​ക്കു പി​റ​കി​ലാ​യ ട്രം​പ്, ഈ ​വോ​ട്ടു​ക​ൾ ക​ണ്ടെ​ത്ത​ണ​മെ​ന്നു സം​സ്ഥാ​ന ഇ​ല​ക്ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ആ​വ​ശ്യ​പ്പെ​ടു​ന്ന ഫോ​ൺ സം​ഭാ​ഷ​ണ​മാ​ണു തെ​ളി​വ്. ട്രം​പി​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ റൂ​ഡി ഗി​ലി​യാ​നി അ​ട​ക്കം 18 പേ​ർ​കൂ​ടി കേ​സി​ൽ പ്ര​തി​ക​ളാ​ണ്.

Latest News