Sorry, you need to enable JavaScript to visit this website.

നടി നിത്യാ മോനോന്‍ വിവാഹിതയാകാന്‍ ഒരുങ്ങുന്നു

ചേര്‍ത്തല-നടി നിത്യാമോനോന്റെ  വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ എത്താറുണ്ട്. ഇത്തരം വാര്‍ത്തകള്‍ പ്രചരിക്കുമ്പോള്‍ നടി തന്നെ പലതവണയായി അത് നിഷേധിച്ചും രംഗത്ത് എത്തും. ഇപ്പോഴിതാ വീണ്ടും നിത്യാമേനോന്റെ വിവാഹവുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ പ്രചരിക്കുകയാണ്. താരം ഒരു വ്യക്തിയുമായി പ്രണയത്തിലാണന്നും വിവാഹം കഴിക്കാന്‍ പോകുകയാണ് എന്നുമാണ് ഇപ്പോള്‍ എത്തുന്ന വാര്‍ത്ത. നടിയുമായി അടുത്ത വൃത്തങ്ങളില്‍ നിന്നാണ് സൂചന ലഭിച്ചതെന്നാണ് റിപ്പോര്‍ട്ട്. അടുത്ത സുഹൃത്തും ബിസിനസുകാരനുമായി വിവാഹത്തിന് സാധ്യതയുണ്ടെന്നും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്.ഇതിനുമുന്നേയും ഇത്തരം വാര്‍ത്തകള്‍ എത്തിയപ്പോള്‍ നടി തന്നെ വാര്‍ത്തകള്‍ നിഷേധിച്ചിരുന്നു. മാത്രമല്ല, താന്‍ ഇപ്പോള്‍ വിവാഹിതയല്ല, വിവാഹം കഴിക്കാന്‍ തീരുമാനിക്കുമ്പോള്‍ ആദ്യം നിങ്ങളോട് പറയുമെന്നും നിത്യ മാധ്യമങ്ങളോട് പറഞ്ഞു.
നിത്യ മേനോന്‍ സിനിമാരംഗത്തേക്ക് കടന്നുവന്നിട്ട് വര്‍ഷങ്ങള്‍ ഏറെയായി. മലയാളം ഉള്‍പ്പെടെ നിരവധി ഭാഷാ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ വിവിധ ഇന്റസ്ട്രികളിലായി നിത്യയ്ക്ക് വലിയ ആരാധകവൃന്ദമുണ്ട്. ബാലതാരമായി ആണ് നിത്യ സിനിമാമേഖലയിലേക്ക് എത്തിയത്. ആകാശഗോപുരം എന്ന സിനിമയിലൂടെയാണ് മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്. മലയാളത്തിലും തമിഴിലുമെല്ലാം തന്റേതായ ഒരു സ്ഥാനം ഉറപ്പിക്കാന്‍ നടിക്ക് സാധിച്ചിട്ടുണ്ട്.

Latest News