Sorry, you need to enable JavaScript to visit this website.

തൃശൂരില്‍ സ്വകാര്യ ബസ് മറിഞ്ഞു,  രണ്ടു പേര്‍ക്ക് ഗുരുതരം 

തൃശൂര്‍-കണിമംഗലത്ത് സ്വകാര്യ ബസ് മറിഞ്ഞ് മുപ്പതിലേറെപ്പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. തൃശൂര്‍ -തൃപ്രയാര്‍ റൂട്ടിലോടുന്ന ക്രൈസ്റ്റ് ബസാണ് അപകടത്തില്‍പ്പെട്ടത്. ബസില്‍ വിദ്യാര്‍ത്ഥികളടക്കം അമ്പതോളം പേരുണ്ടായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. റോഡ് പണി നടക്കുകയാണെന്നറിഞ്ഞിട്ടും ബസുകള്‍ മത്സരയോട്ടമാണെന്ന് നാട്ടുകാര്‍ പറയുന്നു. സ്ഥിരം അപകട മേഖലയാണിത്. 
 

Latest News