Sorry, you need to enable JavaScript to visit this website.

മ്യാന്‍മറില്‍ ഖനിയില്‍ മണ്ണിടിഞ്ഞ് 33 പേര്‍ മരിച്ചു

നയ്പ്യിഡ- മ്യാന്‍മറിലെ ഖനിയിലുണ്ടായ മണ്ണിടിച്ചിലില്‍ 33 പേര്‍ മരിച്ചു. ഖനിയില്‍ ജോലി ചെയ്തിരുന്ന മൂന്നു പേര്‍ കൂടി മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് കരുതുന്നത്. ഞായറാഴ്ചയാണ് ഖനിയില്‍ മണ്ണിടിച്ചിലുണ്ടായത്. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

ഒന്നിലധികം ഖനികളില്‍ നിന്ന് മണ്ണിടിഞ്ഞ് താഴെയുള്ള തടാകത്തിലേക്ക് പതിക്കുകയായിരുന്നു. 150 പേര്‍ അടങ്ങുന്ന സംഘം വിവിധ ബോട്ടുകളിലായി നടത്തിയ തെരച്ചിലിനൊടുവിലാണ് തടാകത്തില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മരണപ്പെട്ടവരെല്ലാം പുരുഷന്മാരാണ്. 

പാകന്റിലെ ഖനികളില്‍ വര്‍ഷത്തില്‍ നിരവധി തവണയെന്നോണം മണ്ണിടിച്ചില്‍ മൂലം അപകടങ്ങള്‍ ഉണ്ടാകാറുണ്ട്. 2020 ജൂലൈയിലുണ്ടായ മണ്ണിടിച്ചിലില്‍ 162 പേര്‍ മരണപ്പെട്ടു. 2015 നവംബറില്‍ 113 പേരാണ് കൊല്ലപ്പെട്ടത്.

Latest News