Sorry, you need to enable JavaScript to visit this website.

രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു; കേരളത്തില്‍ നിന്ന് 10 പേര്‍ക്ക്

ന്യൂദല്‍ഹി- രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു.കേരളത്തില്‍ നിന്ന് പത്തു പേര്‍ക്കാണ് ഇക്കുറി മെഡല്‍. വിശിഷ്ട സേവനത്തിനുള്ള മെഡല്‍ കേരള പോലീസിലെ എസ് പി ആര്‍ മഹേഷിന് ലഭിച്ചു. കേരളത്തില്‍ നിന്ന് സ്തുത്യര്‍ഹ സേവനത്തിന് 9 പേര്‍ അര്‍ഹരായി. സോണി ഉമ്മന്‍ കോശി അടജ, ഡിവൈഎസ്പി, സിആര്‍ സന്തോഷ്, ജി ആര്‍ അജീഷ് , ഇന്‍സ്‌പെക്ടര്‍,ആര്‍ ജയശങ്കര്‍, എഎസ്‌ഐ, എസ് ശ്രീകുമാര്‍, എസ്‌ഐ, എന്‍ ഗണേഷ് കുമാര്‍, ആംഡ് പൊലീസ് ഇന്‍സ്‌പെക്ടര്‍, പി കെ സത്യന്‍, എസ്‌ഐ (സൈബര്‍ സെല്‍),എന്‍ എസ് രാജഗോപാല്‍ , ആംഡ് പൊലീസ് എസ്‌ഐ, എം ബൈജു പൗലോസ്, എസ്എച്ച്ഒ എന്നിവരാണ് സ്ത്യുതര്‍ഹ സേവനത്തിനുള്ള മെഡല്‍ നേടിയ മലയാളികള്‍. ആകെ 954 പേര്‍ക്കാണ് വിവിധ പോലീസ് വിഭാഗങ്ങളില്‍ നിന്ന് അംഗീകാരം ലഭിച്ചത്. മാവോയിസ്റ്റ് മേഖലയിലെ പ്രവര്‍ത്തനത്തിന് 125 പേര്‍ക്കും മെഡലുണ്ട്..

Latest News