Sorry, you need to enable JavaScript to visit this website.

17 തദ്ദേശവാര്‍ഡുകളില്‍ നാളെ ഉപതെരഞ്ഞെടുപ്പ് 

തിരുവനന്തപുരം- 17 തദ്ദേശവാര്‍ഡുകളില്‍ 10ന് ഉപതെരഞ്ഞെടുപ്പ് നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷണര്‍ എ.ഷാജഹാന്‍ അറിയിച്ചു. ഒന്‍പത് ജില്ലകളിലായി രണ്ട് ബ്ലോക്ക് പഞ്ചായത്ത്, പതിനഞ്ച് ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലാണ് ഉപതെരഞ്ഞെടുപ്പ്. രാവിലെ 7മുതല്‍ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. വോട്ടെണ്ണല്‍ 11ന് രാവിലെ 10ന്. വാര്‍ഡുകള്‍: കൊല്ലം തെന്മല ഗ്രാമപഞ്ചായത്തിലെ ഒറ്റക്കല്‍, ആദിച്ചനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ പുഞ്ചിരിച്ചിറ, ആലപ്പുഴ തലവടി ഗ്രാമപഞ്ചായത്തിലെ കോടമ്പനാടി, വൈക്കം ബ്ലോക്ക്പഞ്ചായത്തിലെ മറവന്‍ തുരുത്ത്, എറണാകുളം ഏഴിക്കര ഗ്രാമപഞ്ചായത്തിലെ വാടക്കുപുറം, വടക്കേക്കര ഗ്രാമപഞ്ചായത്തിലെ മുറവന്‍തുരുത്ത്, മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്തിലെ കോക്കുന്ന്, പള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ പഞ്ചായത്ത് വാര്‍ഡ്., തൃശ്ശൂര്‍ മാടക്കത്തറ ഗ്രാമപഞ്ചായത്തിലെ താണിക്കുടം, പാലക്കാട് പൂക്കോട്ട്കാവ് ഗ്രാമപഞ്ചായത്തിലെ താനിക്കുന്ന്, മലപ്പുറം പെരിന്തല്‍മണ്ണ ബ്ലോക്ക്പഞ്ചായത്തിലെ ചെമ്മാണിയോട്, ചുങ്കത്തറ ഗ്രാമപഞ്ചായത്തിലെ കളക്കുന്ന്, തുവ്വൂര്‍ ഗ്രാമപഞ്ചായത്തിലെ അക്കരപ്പുറം, പുഴക്കാട്ടിരി ഗ്രാമപഞ്ചായത്തിലെ കട്ടിലശ്ശേരി, കോഴിക്കോട് വേളം ഗ്രാമപഞ്ചായത്തിലെ പാലോടിക്കുന്ന്, കണ്ണൂര്‍ മുണ്ടേരി ഗ്രാമപഞ്ചായത്തിലെ താറ്റിയോട്, ധര്‍മ്മടം ഗ്രാമപഞ്ചായത്തിലെ പരീക്കടവ്.
 

Latest News