Sorry, you need to enable JavaScript to visit this website.

പത്ത് വയസിന് മുകളിലുള്ള പെണ്‍കുട്ടികളെ സ്‌കൂളുകളില്‍ പ്രവേശിപ്പിക്കരുതെന്ന് താലിബാന്റെ നിര്‍ദ്ദേശം

കാബൂള്‍ - പത്ത് വയസിന് മുകളിലുള്ള പെണ്‍കുട്ടികളെ സ്‌കൂളിലോ പരിശീലന കേന്ദ്രങ്ങളിലോ പ്രവേശിപ്പിക്കരുതെന്ന് സ്‌കൂള്‍ മേധാവികള്‍ക്ക് താലിബാന്റെ നിര്‍ദ്ദേശം. ഗസ്നി പ്രവിശ്യയിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മൂന്നാം ക്ലാസിന് മുകളിലുള്ള പെണ്‍കുട്ടികളെയും പഠനത്തിനായി വരുന്ന പെണ്‍കുട്ടികളെയും തിരികെ അയക്കണമെന്നാണ് താലിബാന്‍ നിര്‍ദേശം നല്‍കിയത്. കഴിഞ്ഞ ഡിസംബറില്‍ പെണ്‍കുട്ടികള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശിക്കുന്നതില്‍നിന്ന് താലിബാന്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പെണ്‍കുട്ടികള്‍ക്കായും ആണ്‍കുട്ടികള്‍ക്കായും പ്രത്യേക ക്ലാസ് മുറികള്‍ ഒരുക്കുകയും ചെയ്തിരുന്നു. പെണ്‍കുട്ടികളെ പ്രായമായ അധ്യാപകനോ അധ്യാപികയോ മാത്രമേ പഠിപ്പിക്കാവൂ എന്നതടക്കമുള്ള നിയന്ത്രണങ്ങള്‍ താലിബാന്‍ മുന്നോട്ട് വെച്ചിട്ടുണ്ട്.  സ്ത്രീകളെ സര്‍ക്കാര്‍ ജോലികളില്‍ നിന്ന് നീക്കുകയും പാര്‍ക്കുകളിലും ജിമ്മുകളിലും ബ്യൂട്ടി പാര്‍ലറുകളിലും പോകുന്നതിന് വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു.

 

Latest News