Sorry, you need to enable JavaScript to visit this website.

കൊതുകിനെ കൊല്ലാനുള്ള യന്ത്രത്തിൽ ഒളിക്യാമറ വെച്ച് നവദമ്പതികളുടെ സ്വകാര്യദൃശ്യം പകർത്തിയ യുവാവ് അറസ്റ്റിൽ

തിരൂർ- കോഴിക്കോട്ടെ ഹോട്ടൽ മുറിയിൽ താമസിച്ച പ്രതിശ്രുത വധൂവരൻമാരുടെ സ്വകാര്യദൃശ്യങ്ങൾ ഒളിക്യാമറയിൽ ചിത്രീകരിച്ച് ബ്ലാക്‌മെയിൽ ചെയ്ത് പണം ആവശ്യപ്പെട്ട കേസിൽ ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ. ചേലേമ്പ്ര മക്കാടംപള്ളി വീട്ടിൽ അബ്ദുൽ മുനീറി(35)നെയാണ് പിടികൂടിയത്. കോഴിക്കോട്ട് നിന്നാണ് ഇയാളെ തിരൂർ പോലീസ് പിടികൂടിയത്. കോഴിക്കോട്ടെ ഹോട്ടലിൽ മാസങ്ങൾക്ക് മുമ്പ് താമസിച്ചവരെയാണ് ഇയാൾ ബ്ലാക്ക്‌മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ചത്. തിരൂർ കുറ്റൂർ സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് അറസ്റ്റ്. കൊതുകിനെ കൊല്ലാൻ ഉപയോഗിക്കുന്ന യന്ത്രത്തിനുള്ളിലാണ് ഇയാൾ ഒളിക്യാമറ വെച്ചിരുന്നത്. ഇയാളുടെ ലാപ്‌ടോപും പോലീസ് പിടികൂടി.
 

Latest News