Sorry, you need to enable JavaScript to visit this website.

വിവാഹനിശ്ചയത്തിന്റെ ആഘോഷത്തിനിടെ പാറക്കെട്ടിൽവീണ് യുവതിക്ക് ദാരുണാന്ത്യം

ഇസ്താംബുൾ- വിവാഹനിശ്ചയത്തിന്റെ ആഘോഷത്തിനിടെ യുവതി നൂറ് അടി താഴ്ചയിലേക്ക് വഴുതി വീണു. വടക്കുപടിഞ്ഞാറൻ തുർക്കിയിലെ പോളണ്ടെ കേപ്പിലാണ് സംഭവം. 39 കാരിയായ യെസിം ഡെമിർ എന്ന സ്ത്രീയാണ് വഴുതി വീണത്. കാമുകൻ നിസാമെറ്റിൻ ഗുർസുവുമായുള്ള വിവാഹനിശ്ചയം ആഘോഷിക്കുന്നതിനിടെയാണ് യുവതി മരിച്ചത്.  സൂര്യാസ്തമയത്തിന്റെ വേളയിൽ നടത്തിയ ആഘോഷത്തിനിടെയാണ് സംഭവം. പ്രതിശ്രുത വരൻ കാറിലേക്ക് നടക്കുന്നതിനിടെ യുവതി പാറക്കെട്ടിൽനിന്ന് വീഴുകയായിരുന്നു. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, 100 അടി താഴ്ചയിൽ നിന്ന് താഴേക്ക് വീണ യുവതി പിന്നീട് ആശുപത്രിയിലാണ് മരിച്ചത്. പ്രൊപ്പോസലിനു ശേഷം ഒരു റൊമാന്റിക് ഓർമ്മക്കായി ഞങ്ങൾ ഈ സ്ഥലം തെരഞ്ഞെടുത്തതെന്നും കുറച്ചു മദ്യം കഴിച്ച ശേഷമാണ് എല്ലാം സംഭവിച്ചതെന്നും ഗുർസു പറഞ്ഞു. 'എല്ലാവരും വന്ന് സൂര്യാസ്തമയം കാണുന്ന സ്ഥലമാണിത്. ഇവിടേക്കുള്ള റോഡുകൾ വളരെ മോശമാണ്, പാറയുടെ അരികിൽ ഒരു മുൻകരുതലും ഇല്ല. ഇവിടെ വേലി കെട്ടി മുൻകരുതൽ എടുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

Latest News