Sorry, you need to enable JavaScript to visit this website.

പ്രതികളെയുമായി പോകുകയായിരുന്ന പോലീസ് വാനും ഇന്നോവയും കൂട്ടിയിടിച്ച് പത്തോളം പേർക്ക് പരിക്ക്

വടകര- പ്രതികളുമായി പോകുകയായിരുന്ന പോലീസ് വാനും ഇന്നോവ കാറും കൂട്ടിയിടിച്ച് പത്തോളം പേർക്ക് പരുക്ക്. കൊയിലാണ്ടി ദേശീയ പാതയിലാണ് അപകടം. പരുക്ക് പറ്റിയവരെ കൊയിലാണ്ടി, കോഴിക്കോട് വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇന്നോവയിൽ കുടുങ്ങിയ ഡ്രൈവറെ ഫയർഫോഴ്സും നാട്ടുകാരും ഏറെ ക്ലേശിച്ചാണ് പുറത്തെടുത്തത്. കട്ടർ ഉപയോഗിച്ച് കാറിന്റെ മുൻ ഭാഗം മുറിച്ചു മാറ്റിയാണ് ഡ്രൈവറെ പുറത്തെടുത്തത്. മലപ്പുറത്ത് നിന്ന് കണ്ണൂരിൽ പോയി തിരിച്ചു വരുകയായിരുന്നു പോലീസ് വാഹനം. ഇന്നോവ കാർ വടകര ഭാഗത്തേക്ക് വരുകയായിരുന്നു.
 

Latest News