Sorry, you need to enable JavaScript to visit this website.

സ്‌പോൺസർ അറിയാതെ ഫൈനൽ എക്‌സിറ്റ് റദ്ദാക്കൽ

ചോദ്യം: എന്റെ സ്‌പോൺസർ എനിക്ക് ഫൈനൽ എക്‌സിറ്റ് അടിച്ച സാഹചര്യത്തിൽ ഞാൻ മറ്റൊരാളുടെ സ്‌പോൺസർഷിപിലേക്ക് മാറാൻ ആഗ്രഹിക്കുന്നു. എന്റെ പുതിയ സ്‌പോൺസർക്ക് പഴയ സ്‌പോൺസറെ സമീപിക്കാതെ തന്നെ ഫൈനൽ എക്‌സിറ്റ് റദ്ദാക്കി സ്‌പോൺസർഷിപ് അദ്ദേഹത്തിന്റെ കീഴിലേക്ക് മാറ്റാൻ സാധിക്കുമോ?


ഉത്തരം: നിങ്ങളുടെ പഴയ സ്‌പോൺസർക്ക് അറുപത് ദിവസത്തിനുള്ളിൽ അദ്ദേഹം അടിച്ച ഫൈനൽ എക്‌സിറ്റ് റദ്ദാക്കാനാവും. അതിനു ശേഷം നിങ്ങൾക്ക് പുതിയ സ്‌പോൺസർഷിപിലേക്കു മാറുന്നതിനുള്ള നടപടികൾ നടത്താം. പഴയ സ്‌പോൺസർ അറിയാതെ നടപടിക്രമങ്ങൾ പൂർത്തിയാക്കാനാവില്ല. ഫൈനൽ എക്‌സിറ്റ് 60 ദിവസത്തിനുള്ളിലല്ല റദ്ദാക്കുന്നതെങ്കിൽ പിന്നീട് അതു റദ്ദാക്കി പുതുക്കണമെങ്കിൽ ആയിരം റിയാൽ ഫൈൻ നൽകേണ്ടി വരും. അറുപതു ദിവസത്തിനുള്ളിൽ പഴയ സ്‌പോൺസറുടെ അനുമതിയോടു കൂടി നടപടിക്രമങ്ങൾ പൂർത്തിയാക്കാനായാൽ പുതിയ സ്‌പോൺസറുടെ കീഴിലേക്ക് മാറാൻ സാധിക്കും. 

 

 

Latest News