Sorry, you need to enable JavaScript to visit this website.

ശ്രീറെഡ്ഡിയുടെ പുതിയ പട്ടിക വരുന്നു,  സിനിമാ ലോകത്ത് നെഞ്ചിടിപ്പേറി  

കേരള രാഷ്ട്രീയത്തില്‍ സോളാര്‍ പദ്ധതിയുമായെത്തിയ സരിത കളിച്ചതോര്‍മയില്ലേ. ഏതാണ്ട് അതേ അവസ്ഥയിലാണ് ഇപ്പോള്‍ തെന്നിന്ത്യയിലെ സിനിമാ ലോകം. നടി ശ്രീറെഡ്ഡിയെ ചൂഷണം ചെയ്തവരുടെ പട്ടിക ദിവസം കഴിയുന്തോറും വലുതാവുകയാണ്. ഏറ്റവും ഒടുവില്‍ തമിഴ് സിനിമാ സംവിധായകന്‍ വരെയെത്തി. മലയാളമാണ് അടുത്തതെന്നാണ് ശ്രുതി. 
തെലുങ്ക് സിനിമയിലെ കാസ്റ്റിങ്ങ് കൗച്ചിനെ കുറിച്ച് വെളിപ്പെടുത്തലുകള്‍ നടത്തിയാണ് വാര്‍ത്തകളില്‍ ഇടം പിടിച്ചത്. കഴിഞ്ഞ ദിവസമാണ് തമിഴ് സിനിമാ മേഖലയെ ഞെട്ടിച്ച് നടി ശ്രീറെഡ്ഡി ചില ലൈംഗികാരോപണങ്ങള്‍ ഉന്നയിച്ചത്. തമിഴിലെ പ്രമുഖ സംവിധായകരായ മുരുകോദാസ്, നടന്‍ ശ്രീകാന്ത് എന്നിവര്‍ക്കെതിരെയായിരുന്നു ആരോപണം. ഇതിന് പിന്നാലെ സംവിധായകനും കൊറിയോഗ്രാഫറുമായ രാഘവ ലോറന്‍സിനെതിരെ പുതിയ വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുകയാണ് താരം. തെലുങ്ക് നായകന്‍മാര്‍ക്കും സംവിധായകര്‍ക്കുമെതിരെയായിരുന്നു ശ്രീറെഡ്ഡി ആദ്യം വെളിപ്പെടുത്തല്‍ നടത്തിയത്. നാനി നിരവധി പെണ്‍കുട്ടികളുടെ ജീവതം നശിപ്പിച്ചിട്ടുണ്ടെന്നായിരുന്നു താരം പറഞ്ഞത്. തമിഴ്‌ലീക്‌സ് എന്ന ഹാഷ് ടാഗോടെയാണ് തമിഴ് സിനിമയിലെ പ്രമുഖര്‍ക്കെതിരെ താരം ആഞ്ഞടിച്ചത്. തമിഴ് സംവിധായകന്‍ എആര്‍ മുരുകദാസിനെതിരെയായിരുന്നു ആദ്യ ആരോപണം. ഹൈദരാബാദിലെ ഒരു ഹോട്ടലില്‍ വെച്ച് തന്നെ കണ്ടത് മുരുകദാസിന് ഓര്‍മ്മയുണ്ടോ എന്നായിരുന്നു താരം ഫേസ്ബുക്കില്‍ ചോദിച്ചത്. ഹൈദരാബാദിലെ ഗ്രീന്‍പാര്‍ക്ക് ഹോട്ടല്‍ ഓര്‍മ്മയുണ്ടോ അവിടെവെച്ച് വെലിഗോണ്ട ശ്രീനിവാസനോടൊപ്പം തന്നെ കണ്ടത് ഓര്‍മ്മയുണ്ടോ എന്നും ശ്രീറെഡ്ഡി കുറിച്ചു. മുരുകദാസിനെതിരായ  തെളിവുകളും തന്റെ  കൈയ്യില്‍ ഉണ്ടെന്നും താരം വെളിപ്പെടുത്തി. തമിഴ് താരം ശ്രീകാന്തിനെതിരേയും ശ്രീ റെഡ്ഡി ആരോപണം ഉന്നയിച്ചിട്ടുണ്ട്. അഞ്ച് വര്‍ഷം മുന്‍പ് ഹൈദരാബാദില്‍ ക്രിക്കറ്റ് ലീഗ് നടക്കുന്നതിനിടയില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്നും താരം പറയുണ്ട്. 

Latest News