Sorry, you need to enable JavaScript to visit this website.

പിതാവിന്റെ പെണ്‍സുഹൃത്ത് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായി കേസ്

കണ്ണൂര്‍- പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പിതാവിന്റെ പെണ്‍സുഹൃത്ത് ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവതിക്കെതിരെ പോലീസ് കേസെടുത്തു. കൂത്തുപറമ്പ് പറാല്‍ സ്വദേശിനിയായ യുവതിക്കെതിരെ പോക്‌സോ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ചക്കരക്കല്‍ സ്‌റ്റേഷന്‍ പരിധിയില്‍ തമാസിക്കുന്ന 16കാരിയുടെ പരാതിയിലാണ് കേസ്. യുവതിയുടെ പാറാലിലെ വീട്ടില്‍ കൊണ്ടു പോയാണ് പീഡിപ്പിച്ചത്. സംഭവം നടന്നത് കൂത്തുപറമ്പ് പോലീസ് സ്‌റ്റേഷന്‍ പരിധിയിലായതിനാല്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ചക്കരക്കല്‍ പോലീസ് കേസ്് കൂത്തുപറമ്പ് പോലീസിന് കൈമാറുകയായിരുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News