Sorry, you need to enable JavaScript to visit this website.

വിദ്യാഭ്യാസമില്ലാത്ത നേതാക്കന്മാാരാണ്  നമ്മെ ഭരിക്കുന്നത് -കജോള്‍

മുംബൈ-വിദ്യാഭ്യാസമില്ലാത്ത രാഷ്ട്രീയ നേതാക്കന്‍മാരാണ് നമ്മളെ ഭരിക്കുന്നതെന്ന് ബോളിവുഡ് നടി കജോള്‍. പറയുന്നതില്‍ ബുദ്ധിമുട്ടുണ്ട്, പക്ഷേ അത് പറയാതെ വയ്യ, അതാണ് വസ്തുത. അത്തരത്തില്‍ ഒരു കാഴ്ചപ്പാടില്ലാത്ത നേതാക്കളാണ് നമ്മെ ഭരിക്കുന്നത് എന്നാണ് ദി ക്വിന്റിന് നല്‍കിയ അഭിമുഖത്തില്‍ കജോള്‍ വ്യക്തമാക്കിയത്.
'ഇന്ത്യയെ പോലൊരു രാജ്യത്തെ മാറ്റം വളരെ പതുക്കെയാണ് നടക്കുന്നത്. നാം നമ്മുടെ പാരമ്പര്യങ്ങളില്‍ മുഴുകിയിരിക്കുകാണ്. മാറ്റത്തില്‍ വിദ്യാഭ്യാസത്തിന് വലിയ പങ്കുണ്ട്. വിദ്യാഭ്യാസമില്ലാത്ത രാഷ്ട്രീയ നേതാക്കളാണ് നമുക്കുള്ളത്. എനിക്ക് ഇത് പറയുന്നതില്‍ ബുദ്ധിമുട്ടുണ്ട്. പക്ഷേ അത് പറയാതെ വയ്യ, അതാണ് വസ്തുത.' 'അത്തരത്തിലുള്ള ഒരു കാഴ്ചപ്പാടില്ലാത്ത നേതാക്കളാണ് നമ്മെ ഭരിക്കുന്നത്. വ്യത്യസ്തമായ ഒരു കാഴ്ചപ്പാട് ലഭിക്കാനെങ്കിലും വിദ്യാഭ്യാസം ഉപകരിക്കും' എന്നാണ് കജോള്‍ പറയുന്നത്. നടി രേവതി സംവിധാനം ചെയ്ത സലാം വെങ്കി എന്ന ചിത്രമാണ് കജോളിന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്.കരണ്‍ ജോഹറിന്റെ പുതിയ ചിത്രത്തിലാണ് കജോള്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. പൃഥ്വിരാജ് ആണ് ചിത്രത്തിലെ നായകന്‍. സെയ്ഫ് അലി ഖാന്റെ മകന്‍ ഇബ്രാഹിം ഖാനും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഇബ്രാഹിമിന്റെ അരങ്ങേറ്റ ചിത്രം കൂടിയാണിത്.

Latest News