Sorry, you need to enable JavaScript to visit this website.

എം.വി. ഗോവിന്ദന്‍ ഒട്ടകപ്പക്ഷി, തല പുറത്തേക്കിടണം- വി. മുരളീധരന്‍

തിരുവനന്തപുരം- മുഖ്യമന്ത്രിയെ ന്യായീകരിക്കുന്ന എം.വി. ഗോവിന്ദന്‍ ഒട്ടകപ്പക്ഷിയുടെ സമീപനമാണ് സ്വീകരിക്കുന്നതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. തല മണ്ണിനകത്ത് പൂഴ്ത്തി എല്ലാവര്‍ക്കും ഇരുട്ടല്ലേ എന്ന് ചോദിക്കരുത്. കണ്ണുതുറന്ന് വസ്തുതകളെ പഠിച്ച് പ്രതികരണമുണ്ടാകണം. സ്വര്‍ണക്കടത്ത് എന്തായി എന്ന് ചോദിക്കുന്നവര്‍ എം. ശിവശങ്കര്‍ ഇപ്പോഴും അകത്താണെന്ന് മനസ്സിലാക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അന്വേഷണം പ്രഖ്യാപിക്കാതെയുള്ള ഒളിച്ചുകളിക്ക് അവസാനമുണ്ടാകണമെന്ന് വി. മുരളീധരന്‍ പറഞ്ഞു. ആഭ്യന്തര വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് പിണറായി വിജയന്‍ പ്രതിക്കൂട്ടിലാകുന്ന അവസരങ്ങളില്‍, അന്വേഷണത്തിന് ഭയമാണ്. ജനങ്ങളെ നിജസ്ഥിതി ബോധ്യപ്പെടുത്താന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും എന്തിനാണ് ഭയപ്പാടെന്നും കേന്ദ്രമന്ത്രി ചോദിച്ചു.
ഏക സിവില്‍കോഡില്‍ സി.പി.എം അടക്കമുള്ളവരുടെ കുപ്രചാരണങ്ങളില്‍ മുസ്ലിം സമുദായം വീണുപോകരുത്. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടല്ല നടപടികളെന്നും ഭരണഘടനയാണ് മാനദണ്ഡമെന്നും വി. മുരളീധരന്‍ പറഞ്ഞു.

 

 

Latest News