Sorry, you need to enable JavaScript to visit this website.

ഖമീസിൽ കെ.എം.സി.സി പ്രീമിയം സോക്കർ ടൂർണമെന്റ് നാളെ

അസീർ - കെഎംസിസി സെൻട്രൽ കമ്മിറ്റി ഒന്നാം  ഈദ് ദിനത്തിൽ സംഘടിപ്പിക്കുന്ന പ്രീമിയർ സോക്കർ 2023
ഫുട്ബോൾ ടൂർണമെന്റിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
.'കാരുണ്യത്തിലേക്ക് ഒരു കിക്കോഫ്' എന്ന ബാനറിൽ 2008 ലാണ്  കെ.എം.സി.സി സോക്കറിന്  സമാരംഭം കുറിച്ചത്. സാമൂഹികവും മാനവികവുമായ സദ്പ്രവർത്തനങ്ങൾക്കുള്ള നിലമൊരുക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ടൂർണമെന്റുകളുടെ പതിനഞ്ചാമത് എഡിഷൻ ആണ് ബലി പെരുന്നാൾ ദിനത്തിൽ ഖമീസ് മുഷൈത്ത് നാദി അൽ ദമക് സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്നത്.
തെക്കൻ സൗദിയിലെ വിവിധ ടൂർണമെന്റുകളിൽ വിജയ കിരീടം നേടിയ നാല് ചാമ്പ്യൻ ക്ലബ്ബുകൾ മന്തി അൽ ജസീറ
ട്രോഫിക്ക് വേണ്ടിയുള്ള നയൻസ് ഫുട്ബോൾ ടൂർണമെന്റിൽ മാറ്റുരക്കും. ഡിഫന്റിംഗ് ചാമ്പ്യൻമാരായ മൈ കെയർ ഫാൽക്കൺ കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകളായ കാസ്ക് ക്ലബ്ബുമായി ആദ്യ സെമിയിൽ ഏറ്റുമുട്ടും. ദർബ് എഫ്സി ടൈറ്റിൽ ജേതാക്കളയായ മെട്രോ സ്പോർട്സ്  രണ്ടാം സെമിയിൽ ഫിഫ ഖമീസ് ടൂർണ്ണമെന്റ് വിജയികളായ ലയൺസ് ക്ലബ്ബിനെ നേ രിടും.
വിജയി കൾക്കുള്ള മന്തി അൽ ജസീറ ട്രോഫി നേടുന്ന ടീമിന് റോയൽ ട്രാവൽസ് സ്പോൺസർ ചെയ്യുന്ന 17777 റിയാൽ പ്രൈസ്മണിയായി നൽകും. ഷിഫ അൽ ഖമീസ് മെഡിക്കൽ കോംപ്ലക്സ് ആണ് റണ്ണേഴ്സ് ട്രോഫി സ്പോൺസർ ചെയ്യുന്നത്.  റണ്ണേഴ്സിന്  റോയ സ്വീറ്റ്സ് നൽകുന്ന റോയ സ്വീറ്റ്സ് നൽകുന്ന  8888 റിയാൽ ലഭിക്കും.
ഉദ്ഘാടന സമ്മേളനം, അവാർഡ് സെറിമണി,  സാംസ്കാരിക വിരുന്ന് ഷൂട്ടൗട്ട് മത്സരം,  കലാപരിപാടികൾ, കൂപ്പൺ നറുക്കെടുപ്പ് തുടങ്ങിയവയും ദമക് സ്റ്റേഡിയത്തിൽ അരങ്ങേറും വൈകുന്നേരം അഞ്ച് മണിക്ക്  പരിപാടികൾക്ക് തുടക്കം കുറിക്കും.
 ഖമീസിലെ ഉദ്യോ​ഗസ്ഥ മേധാവികൾ, സാമൂഹ്യ സാംസ്കാരിക നേതാക്കൾ,   ഉൾപ്പടെ വിശിഷ്ടാതിഥികൾ പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ സോക്കർ സംഘാടക സമിതി ചെയർമാൻ ബഷീർ മൂന്നിയൂർ കൺവീനർ മൊയ്തീൻ കട്ടുപ്പാറ,  ട്രഷറർ സലീം പന്താരങ്ങാടി, ജോയിന്റ് കൺവീനർ സിറാജ് വയനാട്, ഉസ്മാൻ കിളിയമണ്ണിൽ, ഷാഫി തിരൂർ വളണ്ടിയർ കാപ്റ്റൻ ശരീഫ് മോങ്ങം  എന്നിവർ പങ്കെടുത്തു.

Latest News