Sorry, you need to enable JavaScript to visit this website.

സുധാകരനെ അറസ്റ്റ് ചെയ്തത് ബി.ജെ.പിയെ സുഖിപ്പിക്കാനാണെന്ന് കെ സി വേണുഗോപാല്‍

തിരുവനന്തപുരം - പ്രതിപക്ഷ സഖ്യത്തെക്കുറിച്ച് പട്‌നയില്‍ ചര്‍ച്ച നടന്ന ദിവസം തന്നെ കെ സുധാകരനെ അറസ്റ്റ് ചെയ്തത് ബി.ജെ.പിയെ സുഖിപ്പിക്കാനാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സി.വേണുഗോപാല്‍. പിണറായിയുടെ മോഡി വിരുദ്ധത എത്രയുണ്ടെന്ന് ഇതിലൂടെ ജനങ്ങള്‍ മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയമായി എതിര്‍ക്കുന്നവരെ കള്ളക്കേസില്‍ കുടുക്കി വാ മൂടിക്കെട്ടാമെന്നത് വ്യാമോഹമാണ്.  മുഖം നഷ്ടപ്പെട്ട സര്‍ക്കാരിന്റെ ജാള്യത മറക്കാനുള്ള ശ്രമമാണെന്നും പ്രതികാര രാഷ്ട്രീയം സി പി എമ്മിനെ നാശത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരള പൊലീസ് അന്തസ് കളഞ്ഞു കുളിച്ച് സര്‍ക്കാരിന്റെ വിടുവേല ചെയ്യുന്നവരായി മാറിയെന്നും കെ.സി വേണുഗോപാല്‍ കുറ്റപ്പെടുത്തി.

Latest News