Sorry, you need to enable JavaScript to visit this website.

കൈപ്പത്തിയില്‍ ചുവപ്പ് പാടുകള്‍ കാണുന്നുണ്ടോ? സൂക്ഷിക്കുക, അതൊരു മുന്നറിയിപ്പാണ്

കൈപ്പത്തിത്തിയില്‍ ചുവപ്പ് പാടുകള്‍ കാണുന്നത് ഗുരുതരമായ ഒരു രോഗ ലക്ഷണമാണെന്ന് വിദഗ്ധര്‍ പറയുന്നു. ലോകത്തിലെ തന്നെ പ്രശസ്ത ചികിത്സാ കേന്ദ്രമായ മയോ ക്ലിനിക്കിലെ വിദഗ്ധര്‍ പറയുന്നത് കൈപ്പത്തിയിലെ ചുവപ്പ് പാട് ലിവര്‍ സിറോസിസ് അഥവാ ഗുരുതരമായ കരള്‍ രോഗത്തിന്റെ ലക്ഷണമാണെന്നാണ്. രക്തക്കുഴലുകളുടെ വികാസം കാരണമാണ് കൈപ്പത്തിയില്‍ ചുവപ്പ് പാടുകള്‍ പ്രത്യക്ഷപ്പെടുന്നത്. ദീര്‍ഘകാലമായി കരള്‍ തകരാറിലായതിനാല്‍ കരളില്‍ ഉണ്ടാകുന്ന പാടുകള്‍ (ഫൈബ്രോസിസ്) ആണ് സിറോസിസ്. സ്‌കാര്‍ ടിഷ്യു കരളിന്റെ ശരിയായ പ്രവര്‍ത്തനത്തെ തടയുന്നു. കരളിനെ ബാധിക്കുന്ന ഹെപ്പറ്റൈറ്റിസ് പോലുള്ള അവസ്ഥകളില്‍ നിന്നുള്ള കേടുപാടുകളുടെ മറ്റ് ഘട്ടങ്ങള്‍ക്ക് ശേഷം സംഭവിക്കുന്നതിനാല്‍ സിറോസിസിനെ ചിലപ്പോള്‍ അവസാന ഘട്ട കരള്‍ രോഗം എന്ന് വിളിക്കുന്നു. 'ഫിംഗര്‍ ക്ലബിംഗ്' ആണ് കരള്‍ രോഗത്തിന്റെ മറ്റൊരു പ്രധാന ലക്ഷണം. സാധാരണയായി രണ്ട് കൈകളിലെയും വിരലുകളുടെ മുകള്‍ ഭാഗത്തെ ബാധിക്കുന്നു. കൂടാതെ കാല്‍വിരലുകളെ ബാധിക്കാമെന്ന് ക്യാന്‍സര്‍ റിസര്‍ച്ച് യുകെ വ്യക്തമാക്കുന്നു. ക്ഷീണം, വിശപ്പില്ലായ്മ, കാലുകള്‍, പാദങ്ങങ്ങളില്‍ വീക്കം, മഞ്ഞപ്പിത്തം എന്നിവ സിറോസിന്റെ മറ്റ് ലക്ഷണങ്ങളാണ്. കരള്‍ സിറോസിസ് നേരത്തേ കണ്ടുപിടിക്കുകയും ചികിത്സിക്കുകയും ചെയ്താല്‍ ഭേദമാക്കാനാകുമെന്ന് വിദഗ്ധര്‍ പറയുന്നു. പൊണ്ണത്തടി അല്ലെങ്കില്‍ അമിതഭാരം, ടൈപ്പ് 2 പ്രമേഹം, ഇന്‍സുലിന്‍ പ്രതിരോധം, പ്രവര്‍ത്തനരഹിതമായ തൈറോയ്ഡ്, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഉയര്‍ന്ന കൊളസ്‌ട്രോള്‍, മെറ്റബോളിക് സിന്‍ഡ്രോം എന്നിവയെല്ലാം വിവിധ കരള്‍ രോഗങ്ങള്‍ക്കുള്ള ചില കാരണങ്ങളാണ്. ഇത്തരം ലക്ഷമുള്ളവര്‍ ആരോഗ്യ വിദഗ്ധന്റെ സേവനം തേടണം

 

Latest News