Sorry, you need to enable JavaScript to visit this website.

ഹജ് അവസരം വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മൂന്നു വിദേശികള്‍ അറസ്റ്റില്‍

മക്ക - വ്യാജ ഹജ് സര്‍വീസ് സ്ഥാപനത്തിന്റെ പേരില്‍ സാമൂഹികമാധ്യമങ്ങളിലൂടെ തട്ടിപ്പുകള്‍ നടത്തിയ മൂന്നംഗ സംഘത്തെ മക്ക പോലീസ് അറസ്റ്റ് ചെയ്തു. ഈജിപ്തുകാരാണ് അറസ്റ്റിലായത്. സംഘത്തില്‍ ഒരാള്‍ നിയമാനുസൃത ഇഖാമയില്‍ രാജ്യത്ത് കഴിയുന്നയാളും രണ്ടു പേര്‍ വിസിറ്റ് വിസകളില്‍ സൗദിയിലെത്തിയവരുമാണ്.
വ്യാജ ഹജ് സര്‍വീസ് സ്ഥാപനത്തെ കുറിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പരസ്യം ചെയ്ത സംഘം നിയമാനുസൃതം ഹജ് നിര്‍വഹിക്കാന്‍ അവസരമൊരുക്കുമെന്ന് വാഗ്ദാനം ചെയ്തു ഹാജിമാര്‍ക്ക് വിതരണം ചെയ്യുന്ന വളകള്‍ക്ക് സമാനമായ വ്യാജ വളകള്‍ വില്‍പന നടത്തിയും ആളുകളെ കബളിപ്പിക്കുകയായിരുന്നു. തട്ടിപ്പിലൂടെ സമ്പാദിച്ച വന്‍തുക പ്രതികളുടെ പക്കല്‍ കണ്ടെത്തി. ചോദ്യം ചെയ്യല്‍ അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കി പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി മക്ക പോലീസ് അറിയിച്ചു.

 

Latest News