Sorry, you need to enable JavaScript to visit this website.

സൗദിയില്‍ മൂന്ന് ഭീകരര്‍ക്ക് വധശിക്ഷ നടപ്പാക്കി

ദമാം - കിഴക്കന്‍ പ്രവിശ്യയില്‍ മൂന്നു ഭീകരര്‍ക്ക് ഇന്നലെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദിയില്‍ ഭീകരാക്രമണങ്ങള്‍ നടത്താന്‍ വിദേശത്ത് ഭീകരരുടെ കാമ്പില്‍ പങ്കെടുത്ത് ആയുധ, ബോംബ് പരിശീലനം നേടിയ സൗദി പൗരന്മാരായ ഹസന്‍ ബിന്‍ ഈസ ആലുമുഹന്ന, ഹൈദര്‍ ബിന്‍ ഹസന്‍ മുവൈസ്, മുഹമ്മദ് ബിന്‍ ഇബ്രാഹിം അംവൈസ് എന്നിവര്‍ക്കാണ് ശിക്ഷ നടപ്പാക്കിയത്.
ഭീകരരെ വിദേശത്തേക്ക് കടത്താന്‍ വേണ്ടി ഹസനും ഹൈദറും ചേര്‍ന്ന് ബോട്ട് വാങ്ങുകയും ഏതാനും ഭീകരരെ വിദേശത്തേക്ക് കടത്തുകയും സൗദിയില്‍ ഭീകരാക്രമണങ്ങള്‍ നടത്തുകയെന്ന ലക്ഷ്യത്തോടെ ആയുധങ്ങളും വെടിയുണ്ടകളും കൈവശം വെക്കുകയും ചെയ്തതായി തെളിഞ്ഞിരുന്നു. സമുദ്ര മാര്‍ഗമുള്ള ആയുധക്കടത്തിനെ കുറിച്ച വിവരങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ ആവശ്യപ്പെട്ടിട്ടും ഭീകരന്‍ കൈമാറിയിരുന്നില്ല.
സുരക്ഷാ വകുപ്പുകളുടെ കണ്ണില്‍ പെടാതെ ഭീകരരെ സമുദ്ര മാര്‍ഗം വിദേശത്തേക്ക് കടത്താന്‍ അനുയോജ്യമായ സ്ഥലം നിര്‍ണയിച്ചു നല്‍കാന്‍ പണം കൈപ്പറ്റിയ മുഹമ്മദ് ഇക്കാര്യത്തിലുള്ള തന്റെ കൂട്ടാളികളെയും സഹായികളെയും കുറിച്ച വിവരങ്ങള്‍ കൈമാറാന്‍ തയാറായിരുന്നില്ലെന്നും ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

 

Latest News