Sorry, you need to enable JavaScript to visit this website.

യുവതിക്ക് നേരെ നഗ്നതാപ്രദര്‍ശനം കാഞ്ഞങ്ങാട്ടും, പഴക്കച്ചവടക്കാരന്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട് - കാസര്‍കോട് കാഞ്ഞങ്ങാട്ട് യുവതിക്കു നേരെ നഗ്‌നതാ പ്രദര്‍ശനം നടത്തിയ ആള്‍ പിടിയില്‍. പഴക്കച്ചവടക്കാരനായ കൂടങ്കല്ല് കൊല്ലറങ്കോട് സ്വദേശി അര്‍ഷാദിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
യുവതി റോഡരികിലൂടെ നടന്നുപോകുമ്പോള്‍ ഇയാള്‍ നഗ്‌നതാപ്രദര്‍ശനം നടത്തുകയായിരുന്നു. കാഞ്ഞങ്ങാട് നഗരത്തില്‍ ഗുഡ്‌സ് ഓട്ടോയില്‍ പഴക്കച്ചവടം നടത്തുന്ന ആളാണ് അര്‍ഷാദ്.
യുവതി പരാതി നല്‍കിയതിന് പിന്നാലെ പോലീസ് ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

 

Latest News