Sorry, you need to enable JavaScript to visit this website.

കെ.പി.സി.സി ലീഡേഴ്സ് മീറ്റ്  ബത്തേരിയില്‍ തുടങ്ങി

സുല്‍ത്താന്‍ബത്തേരി സപ്ത ഓഡിറ്റോറിയത്തില്‍ കെ.പി.സി.സി ലീഡേഴ്സ് മീറ്റിന് കെ.സുധാകരന്‍ എം.പി പതാക ഉയര്‍ത്തുന്നു.

സുല്‍ത്താന്‍ബത്തേരി-കെ.പി.സി.സി ദ്വിദിന ലീഡേഴ്സ് മീറ്റ് ബത്തേരി സപ്ത ഓഡിറ്റോറിയത്തില്‍ തുടങ്ങി. രാവിലെ 9.30ന് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍ എം.പി പതാക ഉയര്‍ത്തി. ഐ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എം.പി ഉദ്ഘാടനം ചെയ്തു.
സമകാലിക രാഷ്ട്രീയ വിഷയങ്ങളും സംഘടനാദൗത്യങ്ങളും ചര്‍ച്ച ചെയ്യുന്നതിനാണ് മീറ്റ്.  പാര്‍ട്ടിയുടെ അടുത്ത ഒരു വര്‍ഷത്തേക്കുള്ള കര്‍മ പരിപാടികള്‍ക്കും രാഷ്ട്രീയ തന്ത്രങ്ങള്‍ക്കും മീറ്റ് രൂപം നല്‍കും. എ.ഐ കാമറ, കെ.ഫോണ്‍ അഴിമതിക്കള്‍ക്കെതിരെയും നികുതിരാജിനെതിരെയുമുള്ള  അതിശക്തമായ പ്രക്ഷോഭ-പ്രചാരണ പരിപാടികള്‍ ആവിഷ്‌കരിക്കും.  2024  ലോക്സഭാ തെരഞ്ഞെടുപ്പിനെ വിജയകരമായി നേരിടുന്നതിനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യും.
എ.ഐ.സി.സി ജനറല്‍ സെക്രട്ടറി  താരീഖ് അന്‍വര്‍, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, എ.ഐ.സി.സി  സെക്രട്ടറി വിശ്വനാഥ പെരുമാള്‍, മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രചാരണ സമിതി ചെയര്‍മാന്‍ കെ.മുരളീധരന്‍ എം.പി, കെ.പി.സി.സി ഭാരവാഹികള്‍, ഡി.സി.സി പ്രസിഡന്റുമാര്‍, എം.പിമാര്‍, എം.എല്‍.എമാര്‍ തുടങ്ങിയവര്‍ മീറ്റില്‍ പങ്കെടുക്കുന്നുണ്ട്. നാളെ ഉച്ചകഴിഞ്ഞാണ് സമാപനം.

 

Latest News