Sorry, you need to enable JavaScript to visit this website.

വന്ദേഭാരരത് വരുന്നു, മറ്റു ട്രെയിനുകളുടെ സമയം മാറും 

തിരുവനന്തപുരം- വന്ദേ ഭാരത് എക്‌സ്പ്രസിന്റെ സമയവും നിരക്കും അറിയാനായി കാത്തിരിപ്പിലാണ് മലയാളികള്‍. തിരുവനന്തപുരം - കാസര്‍കോട് വന്ദേഭാരത് എക്‌സ്പ്രസിന്റെ  സമയക്രമവും ടിക്കറ്റ് നിരക്കും റെയില്‍വേ ഇന്ന് പ്രഖ്യാപിക്കാന്‍ സാധ്യത. സമയക്രമത്തിന്റെ രൂപരേഖ റെയില്‍വേ ബോര്‍ഡിന്റെ അംഗീകാരത്തിനു സമര്‍പ്പിച്ചിട്ടുണ്ട്. പരീക്ഷണ ഓട്ടം നടത്തിയ സമയത്തോട് അടുപ്പിച്ചാകും യഥാര്‍ഥ സമയക്രമം നിലവില്‍ വരിക. പുലര്‍ച്ചെ 5 മണിയോടെയായിരുന്നു വന്ദേ ഭാരത് പരീക്ഷണ ഓട്ടം നടത്തിയത്.
പ്രധാനമന്ത്രി നരേന്ദ്രമോഡി ഉദ്ഘാടനം ചെയ്ത് ദിവസങ്ങള്‍ക്കകം തന്നെ വന്ദേഭാരത് എക്‌സ്പ്രസിന്റെ യാത്രാ സര്‍വീസ് ആരംഭിച്ചേക്കും. ഈ മാസം തന്നെ യാത്രാ സര്‍വീസ് തുടങ്ങാനാണ് റെയില്‍വേയുടെ തീരുമാനം. ഉദ്ഘാടനം കഴിഞ്ഞ് രണ്ടാം ദിവസമായ 27ന് യാത്രാ സര്‍വീസ് ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പുകളാണ് നടന്നുവരുന്നത്. വന്ദേഭാരത് സര്‍വീസ് ആരംഭിക്കുന്നതോടെ, പല ട്രെയിനുകളുടെയും സമയത്തില്‍ മാറ്റം ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്. 
അതിനിടെ വന്ദേഭാരത് ഉദ്ഘാടനം ഗംഭീരമാക്കാന്‍ റെയില്‍വേ നിര്‍ദേശം നല്‍കി. വിവിധ വിഭാഗങ്ങളില്‍ നിന്നു ജീവനക്കാരെ പരിപാടിയില്‍ പങ്കെടുപ്പിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. വന്ദേഭാരത് ട്രെയിനിനുള്ളിലെ അനൗണ്‍സ്‌മെന്റ് സന്ദേശങ്ങള്‍ മലയാളത്തില്‍ റെക്കോര്‍ഡ് ചെയ്യാനായി ചെന്നൈ ഐസിഎഫില്‍ നിന്ന് അയച്ചുകൊടുത്തിട്ടുണ്ട്. മെട്രോ മാതൃകയില്‍ അടുത്ത സ്റ്റേഷന്‍ സംബന്ധിച്ച അറിയിപ്പുകള്‍ കോച്ചിനുള്ളില്‍ ലഭിക്കും. 25നാണ് വന്ദേഭാരത് ട്രെയിന്‍ സര്‍വീസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്.

Latest News