Sorry, you need to enable JavaScript to visit this website.

ചാക്കോച്ചന്റെ പ്രിയയുടെ ജന്മദിനം ആഘോഷമാക്കാന്‍ മഞ്ജുവും പിഷാരടിയും

മലയാളികളുടെ പ്രിയപ്പെട്ട താരം കുഞ്ചാക്കോ ബോബന്റെ ഭാര്യ പ്രിയയുടെ ജന്മദിനം അടിപൊളിയാക്കാന്‍ മഞ്ജു വാര്യരും പിഷാരടിയുമെത്തി.
ഭാര്യയുടെ പിറന്നാള്‍ ദിനം ഗംഭീരമാക്കാനായി സമാനചിന്താഗതിക്കാരായ ഒരു കൂട്ടം ആളുകള്‍ ഉണ്ടായിരുന്നതില്‍ വളരെ സന്തോഷമുണ്ടെന്ന് ചാക്കോച്ചന്‍ കുറിച്ചു. പ്രിയതമയുടെ വിശേഷപ്പെട്ട ദിവസം അവിസ്മരണീയമാക്കിയതിന് എല്ലാവര്‍ക്കും താരം നന്ദിയും പറഞ്ഞു. പ്രിയ തനിക്ക് ആരാണെന്ന് നിര്‍വചിക്കാന്‍ വാക്കുകള്‍ കിട്ടുന്നില്ലെന്നും നടന്‍ കുറിച്ചു.
പിറന്നാളാഘോഷത്തിന് മഞ്ജുവും രമേഷ് പിഷാരടിയും സംവിധായകന്‍ രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ അടക്കം നിരവധി സുഹൃത്തുക്കളും എത്തിയിരുന്നു. ഏറെ അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് കുഞ്ചാക്കോ ബോബനും രമേഷ് പിഷാരടിയും മഞ്ജു വാര്യരും. മകന്‍ ഇസഹാക്ക് ബോബന്‍ കുഞ്ചാക്കോയും ചിത്രങ്ങളിലെ പ്രധാന ആകര്‍ഷണമാണ്.
സ്‌പെഷല്‍ ഫ്രൂട്ട് തീം കേക്കും ഫ്‌ളോറല്‍ തീം കേക്കുമായിരുന്നു പിറന്നാളാഘോഷത്തിനിടയില്‍ മുറിച്ചത്. രണ്ടു തീമിലെ കേക്കുകളും ഒപ്പം കപ്പ് കേക്കുകളും പിറന്നാള്‍ മധുരമായി ഉണ്ടായിരുന്നു. ആഘോഷത്തിനിടയിലെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. 2005ലാണ് കുഞ്ചാക്കോ ബോബനും പ്രിയ ആന്‍ സാമുവലും വിവാഹിതരായത്.

 

Latest News