Sorry, you need to enable JavaScript to visit this website.

സൗദിയിൽ ടൂറിസ്റ്റ് വിസ ദീർഘിപ്പിക്കില്ലെന്ന് ടൂറിസം മന്ത്രാലയം

റിയാദ് - സൗദി അറേബ്യയിൽ നിന്ന് പുറത്തുപോയി വീണ്ടും തിരിച്ചെത്തേണ്ട ആവശ്യമില്ലാതെ ടൂറിസ്റ്റ് വിസ ദീർഘിപ്പിക്കാൻ സാധിക്കുമെന്ന നിലക്ക് പ്രചരിക്കുന്ന റിപ്പോർട്ടുകൾ ശരിയല്ലെന്ന് ടൂറിസം മന്ത്രാലയം വ്യക്തമാക്കി. ടൂറിസ്റ്റ് വിസ ദീർഘിപ്പിക്കാൻ കഴിയില്ല. ടൂറിസ്റ്റ് വിസയിൽ രാജ്യത്ത് പ്രവേശിക്കുന്നവർക്ക് സൗദിയിലെ മുഴുവൻ പ്രവിശ്യകളും സന്ദർശിക്കാനും ഉംറ കർമം നിർവഹിക്കാനും സാധിക്കും. ഇവർക്ക് ഹജ് നിർവഹിക്കാൻ അനുമതിയില്ലെന്നും ടൂറിസം മന്ത്രാലയം പറഞ്ഞു. 
2019 അവസാന പാദം മുതലാണ് സൗദി അറേബ്യ വിദേശികൾക്ക് ടൂറിസ്റ്റ് വിസകൾ അനുവദിക്കാൻ തുടങ്ങിയത്. ഒരു വർഷ കാലാവധിയുള്ള വിസയാണ് അനുവദിക്കുന്നത്. ഈ വിസയിൽ പരമാവധി തുടർച്ചയായി 90 ദിവസം വരെ സൗദിയിൽ തങ്ങാൻ സാധിക്കും.
 

Latest News