Sorry, you need to enable JavaScript to visit this website.

മർകസ് വാർഷിക കൗൺസിലും ഐക്യദാർഢ്യ സമ്മേളനവും

യഹിയ ഖലീൽ നൂറാനി, സുജീർ പുത്തൻപള്ളി , അബ്ദുൽ ഗഫൂർ പൊന്നാട്

ജിദ്ദ- മർകസ് വാർഷിക കൗൺസിലും ഐക്യദാർഢ്യ സമ്മേളനവും സംഘടിപ്പിച്ചു. ജിദ്ദ മർകസ് വില്ലയിൽ നടന്ന സമ്മേളന ഉദ്ഘാടനം ഐ.സി.എഫ് ജിദ്ദ സെൻട്രൽ പ്രസിഡന്റ് ഹസ്സൻ സഖാഫി കണ്ണൂർ നിർവഹിച്ചു.
അറിവ് വിജ്ഞാനത്തിനുമപ്പുറം സാംസ്‌കാരിക, ധാർമിക മുന്നേറ്റങ്ങൾക്കും ദാർശനിക കാഴ്ചപ്പാടുകൾക്കു പ്രോത്സാഹനം നൽകുന്നതായിരിക്കണമെന്ന് മർകസ് സീനിയർ മുദരിസ് പി.സി അബ്ദുല്ല മുസ്‌ലിയാർ അഭിപ്രായപ്പെട്ടു. 
തുടക്കം മുതൽ തന്നെ മർകസ് ഇത്തരം മൂല്യങ്ങൾ പിന്തുടരുന്ന വൈജ്ഞാനിക സമുച്ചയങ്ങളുടെ കേന്ദ്ര സ്ഥാപനമാണ്. കാരന്തൂർ മർകസ് സനദ് ദാന സമ്മേളനത്തോടനുബന്ധിച്ച് ജിദ്ദ മർകസ് കമ്മിറ്റിയുടെ കീഴിൽ സംഘടിപ്പിച്ച ഐക്യദാർഢ്യ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അബ്ദുൽ ഗഫൂർ വാഴക്കാട് (മർകസ് ഗ്ലോബൽ  കൗൺസിൽ), അബ്ദുൽ നാസർ അൻവരി (സഖാഫി ശൂറാ), അബ്ദുറഹിമാൻ സഖാഫി ചെമ്പ്രശ്ശേരി (ആർ.എസ്.സി), ഖലീൽ റഹ്മാൻ കൊളപ്പുറം എന്നിവർ സംസാരിച്ചു. മുഹിയുദ്ധീൻ കുട്ടി സഖാഫി പരിപാടി നിയന്ത്രിച്ചു. മർകസ് ജിദ്ദ സെൻട്രൽ കമ്മിറ്റിയുടെ അടുത്ത രണ്ടു വർഷത്തേക്കുള്ള പുതിയ ഭാരവാഹികളായി യഹിയ ഖലീൽ നൂറാനി (പ്രസിഡന്റ്), സുജീർ പുത്തൻപള്ളി (സെക്രട്ടറി),  അബ്ദുൽ ഗഫൂർ പൊന്നാട് (ഫിനാൻസ് സെക്രട്ടറി) 
എന്നിവരെയും കാബിനറ്റ് അംഗങ്ങളായി നാസർ മായനാട്, റഫീഖ് കൂട്ടായി (സപ്പോർട്ട് ആന്റ് സർവീസ്), നൗഫൽ എറണാകുളം, യാസിർ അറഫാത് (എക്‌സലൻസി ആന്റ് ഇന്റർ സ്‌റ്റേറ്റ്), മൂസ സഖാഫി, റസാഖ് ഹാജി കണ്ണൂർ (പബ്ലിക് റിലേഷൻ), നൗഫൽ മുസ്‌ലിയാർ, ഖലീൽ റഹ്മാൻ കൊളപ്പുറം (മീഡിയ), സെയ്ദ് മുഹമ്മദ് മാസ്റ്റർ, സാദിഖ് ചാലിയാർ (നോളജ്), റഷീദ് പന്തല്ലൂർ (സെൻട്രൽ കോ-ഓർഡിനേറ്റർ) എന്നിവരെയും തെരഞ്ഞെടുത്തു. മുജീബ് റഹ്മാൻ എ.ആർ നഗർ റിട്ടേണിംഗ് ഓഫീസർ ആയിരുന്നു. റഷീദ് പന്തല്ലൂർ റിപ്പോർട്ട് അവതരിപ്പിച്ചു. സുജീർ പുത്തൻപള്ളി നന്ദി പറഞ്ഞു.

Latest News