Sorry, you need to enable JavaScript to visit this website.

മരുന്നൊന്നും കഴിക്കാതെ അര്‍ബുദ എച്ച്.ഐ.വി രോഗമുക്തി നേടി 53കാരന്‍ 

ബെര്‍ലിന്‍- സ്റ്റെം സെല്‍ ട്രാന്‍സ്പ്ലാന്റിന് വിധേയമായ 53കാരന് എയ്ഡ്‌സ് രോഗമുക്തി. പേര് വെളിപ്പെടുത്തിയിട്ടില്ലാത്ത ഇദ്ദേഹം ജര്‍മനിയിലെ ഡസല്‍ഡോഫ് നഗരത്തില്‍ നിന്നുള്ളയാളാണ്. സ്റ്റെം സെല്‍ ട്രാന്‍സ്പ്ലാന്റ് ചികിത്സയിലൂടെ എയ്ഡ്‌സ് രോഗമുക്തി നേടുന്ന ലോകത്തെ മൂന്നാമത്തെ വ്യക്തിയാണിദ്ദേഹം. ലുക്കീമിയയ്ക്ക് ചികിത്സയില്‍ കഴിഞ്ഞ ഇദ്ദേഹം കഴിഞ്ഞ നാല് വര്‍ഷമായി ആന്റി - റിട്രോവൈറല്‍ മരുന്നുകള്‍ കഴിക്കുന്നില്ലെന്നും ഇദ്ദേഹത്തിന്റെ ശരീരത്തില്‍ എച്ച്.ഐ.വി സാന്നിദ്ധ്യമില്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു,. ലുക്കീമിയയേയും ഇദ്ദേഹം അതിജീവിച്ചു. 2008ലാണ് ഇയാളില്‍ എച്ച്.ഐ.വി ബാധ സ്ഥിരീകരിച്ചത്. അന്ന് മുതല്‍ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലായിരുന്നു ഇദ്ദേഹം. എച്ച്.ഐ.വി വൈറസിനോട് സ്വാഭാവിക പ്രതിരോധ ശേഷിയുള്ള ഒരാളില്‍ നിന്നാണ് ഇദ്ദേഹത്തിന് സ്റ്റെം സെല്‍ മാറ്റിവച്ചത്. നേരത്തെ യു.എസിലും യു.കെയിലും രണ്ട് പേര്‍ സമാന ചികിത്സയിലൂടെ രോഗമുക്തി നേടിയിരുന്നു. അതേ സമയം, സ്റ്റെം സെല്‍ ട്രാന്‍സ്പ്ലാന്റേഷന്‍ എല്ലാ എച്ച്.ഐ.വി രോഗികളിലും വിജയകരമാകണമെന്നില്ലെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടി. 
            

Latest News