Sorry, you need to enable JavaScript to visit this website.

പുതിയ നികുതിഭാരപ്പുലരിയിലേക്ക് ജനങ്ങളെ  നയിക്കുന്ന രായാവിനെ സ്തുതിക്കാം.. ജോയ് മാത്യു

കോഴിക്കോട്- സംസ്ഥാനത്ത പുതിയ നികുതി തീരുമാനങ്ങള്‍ക്കെതിരെ പരോക്ഷമായ വിമര്‍ശനം ഉന്നയിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. ഒരു ചുകപ്പന്‍ സോഷ്യലിസത്തിലേക്കുള്ള പ്രയാണമാണ് സഖാക്കളെ ഇപ്പോള്‍ നമ്മള്‍ കാണുന്ന സ്വപ്നം. അതിനാല്‍ മുണ്ട് മുറുക്കിയുടുക്കുന്ന പിന്തിരിപ്പന്‍ ബൂര്‍ഷ്വാ മുദ്രാവാക്യങ്ങള്‍ ഉപേക്ഷിച്ച് പുതിയ നികുതിഭാരപ്പുലരിയിലേക്ക് ജനങ്ങളെ നയിക്കുന്ന രായാവിനെ സ്തുതിച്ച് തിരുവാതിര കളിച്ച് നമുക്ക് വിപ്ലവത്തിന്റെ മുന്നണിപ്പടയാളികളാകാംമെന്ന് ജോയ് മാത്യു ഫേസ്ബുക്കില്‍ കുറിച്ചു. വിപ്ലവത്തിലേക്കുള്ള അതിവേഗ പാതയില്‍ ജനങ്ങള്‍ക്ക് നിരവധി ത്യാഗം സഹിക്കേണ്ടതായി വരുമെന്നും അദ്ദേഹം കുറിച്ചു.

ജോയ് മാത്യുവിന്റെ വാക്കുകളിലേക്ക്

വിപ്ലവത്തിലേക്കുള്ള അതിവേഗ പാതയില്‍
ജനങ്ങള്‍ക്ക് നിരവധി ത്യാഗം സഹിക്കേണ്ടതായി വരും.
ഒരു ചുകപ്പന്‍ സോഷ്യലിസത്തിലേക്കുള്ള പ്രയാണമാണ് സഖാക്കളെ ഇപ്പോള്‍ നമ്മള്‍ കാണുന്ന സ്വപ്നം.അതിനാല്‍ മുണ്ട് മുറുക്കിയുടുക്കുന്ന പിന്തിരിപ്പന്‍ ബൂര്‍ഷ്വാ മുദ്രാവാക്യങ്ങള്‍ ഉപേക്ഷിച്ച് പുതിയ നികുതിഭാരപ്പുലരിയിലേക്ക് ജനങ്ങളെ നയിക്കുന്ന രായാവിനെ സ്തുതിച്ച് തിരുവാതിര കളിച്ച് നമുക്ക് വിപ്ലവത്തിന്റെ മുന്നണിപ്പടയാളികളാകാം
അങ്ങിനെ മുതലാളിത്തത്തിനെതിരെ നമുക്ക് ഒറ്റക്കെട്ടായി
ആഞ്ഞടിക്കാം ട്ടെ ട്ടെ ട്ടെ ........
(അടികിട്ടിയോടുന്ന മുതലാളിത്തത്തിന്റെ
നിലവിളി ബാക്ക് ഗ്രൗണ്ടില്‍ )

Latest News