Sorry, you need to enable JavaScript to visit this website.

ഇന്ധനവില ഉയരാന്‍ കാരണം  കേന്ദ്രം-എംവി ഗോവിന്ദന്‍

തിരുവനന്തപുരം- ഇന്ധന വില ഇത്രകണ്ട് ഉയരാന്‍ കാരണം കേന്ദ്ര സര്‍ക്കാരിന്റെ നിലപാടാണെന്ന്  സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. മാധ്യമങ്ങള്‍ ഇതേകുറിച്ച് പ്രതികരണം തേടിയപ്പോള്‍ അദ്ദേഹം മാധ്യമങ്ങളേയും കേന്ദ്രസര്‍ക്കാരിനേയും പഴി ചാരി. കേന്ദ്ര വിഹിതത്തില്‍ നാല്‍പതിനായിരം കോടിയുടെ കുറവ് ഉണ്ടാകും. സംസ്ഥാനത്തിന് വരുമാന വര്‍ദ്ധനവ് ആവശ്യമാണ്. ഇതേകുറിച്ച് ഒന്നും പറയാതെ മാധ്യമങ്ങള്‍ ഇന്ധനവിലവര്‍ദ്ധനയെകുറിച്ച് മാത്രം പറയുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇപ്പോള്‍ അവതരിപ്പിച്ചത് ബജറ്റ് നിര്‍ദ്ദേശങ്ങളാണ്.ഇതില്‍ ചര്‍ച്ച നടത്തിയാകും അന്തിമ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി,. ബജറ്റിലൂടെ നടത്തിയ ജനദ്രോഹ നടപടികള്‍ക്കും  നികുതി കൊള്ളയ്ക്കും എതിരെ ഇന്ന്  സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കാന്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപിയുടെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന ഭാരവാഹിയോഗം തീരുമാനിച്ചു.

Latest News