Sorry, you need to enable JavaScript to visit this website.

ഭാര്യമാരോട് നീതി കാണിച്ചില്ല, സ്വയം സമ്മതിച്ചിരുന്നു പെലെ

പെലെ എന്ന രണ്ടക്ഷരം അറിയാത്തവര്‍ ഭൂമുഖത്ത് അപൂര്‍വമായിരിക്കും. പെലെക്ക് എത്ര മക്കളുണ്ട് എന്ന് ചോദിച്ചാല്‍ പെലെക്ക് പോലും പറയാനാവുമായിരുന്നില്ല. പെലെയുടെ കുടുംബരഹസ്യങ്ങള്‍ ഇന്നത്തെ താരങ്ങളുടേതു പോലെ അത്ര പരസ്യമായിരുന്നില്ല. ചെറുപ്പകാലത്തെ പരസ്ത്രീബന്ധങ്ങള്‍ കാരണം തനിക്ക് എത്ര മക്കളുണ്ടെന്ന് കൃത്യമായി അറിയില്ലെന്ന് ഒരു അഭിമുഖത്തില്‍ പെലെ പറഞ്ഞിരുന്നു. ഔദ്യോഗികമായി മൂന്ന് വിവാഹം കഴിച്ചിട്ടുണ്ട് പെലെ. വിവാഹത്തിന് മുമ്പെ അദ്ദേഹത്തിന് വിവാഹേതര ബന്ധങ്ങളില്‍ മക്കളുണ്ടായി. 
1964 ല്‍ വീട്ടുജോലിക്കാരി അനീസിയ മചാഡോയിലാണ് പെലെക്ക് ആദ്യ കുട്ടി ജനിച്ചതെന്ന് കരുതുന്നു, ഇരുപത്തിമൂന്നാം വയസ്സില്‍. സാന്ദ്ര മചാഡോ എന്ന പെണ്‍കുട്ടി തന്റേതാണെന്ന് പെലെ അംഗീകരിച്ചിരുന്നില്ല. ഡി.എന്‍.എ ടെസ്റ്റിന് വിസമ്മതിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് അനീസിയ കോടതിയെ സമീപിക്കുകയും താനാണ് പിതാവെന്ന് പെലെക്ക് സമ്മതിക്കേണ്ടി വരികയും ചെയ്തു. ഡി.എന്‍.എ പരിശോധന ഇത് ശരിവെക്കുകയും ചെയ്തു. 'ദ ഡോട്ടര്‍ പെലെ നെവര്‍ വാണ്ടഡ്' എന്ന പുസ്തകമെഴുതിയിട്ടുണ്ട് അനീസിയ. 
1966 ലായിരുന്നു ആദ്യ വിവാഹം. റോസ്‌മേരി ഡോസ് റെയ്‌സ് ചോല്‍ബിയുമായി. അതില്‍ മൂന്നു മക്കളുണ്ട്. കെലി നാസിമെന്റൊ, എഡിഞ്ഞൊ, ജെന്നിഫര്‍. ഈ ബന്ധം നിലനില്‍ക്കെ 1968 ല്‍ ജേണലിസ്റ്റ് ലെനിറ്റ കുര്‍ട്‌സില്‍ പെലെക്ക് ഫഌവിയ കുര്‍ട്‌സ് ജനിച്ചു. പെലെയും റോസ്‌മേരിയും 1982 ല്‍ വഴിപിരിഞ്ഞു. 
1994 ല്‍ പെലെ പ്രശസ്ത സൈക്കോളജിസ്റ്റും ഗോസ്പല്‍ ഗായികയുമായ അസാരിയ ലെമോസ് സെയ്ക്‌സാസുമായി വിവാഹിതയായി. ഇതില്‍ ജോഷ്വ, സെലെസ്‌റ്റെ എന്നീ മക്കളുണ്ട്. 2008 ല്‍ ഈ ബന്ധവും പിരിഞ്ഞു. ഏതാനും വര്‍ഷത്തെ പരിചയത്തിനു ശേഷം 2016 ല്‍ മാര്‍സിയ സിബേലെ അവോകിയുമായി പെലെ വിവാഹിതനായി. ഈ ബന്ധത്തില്‍ മക്കളില്ല. പെലെക്ക് അറിയപ്പെട്ടതായി ഏഴു മക്കളുണ്ട്. 
 

Latest News