Sorry, you need to enable JavaScript to visit this website.

മെഡിക്കൽ കോളജ് ശുചിമുറിയിൽ  രോഗി തൂങ്ങി മരിച്ച നിലയിൽ

ആലപ്പുഴ-വണ്ടാനം മെഡിക്കൽ കോളജിൽ രോഗിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വള്ളികുന്നം സ്വദേശി ശിവരാജൻ (62) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ ആശുപത്രിയിലെ ശുചിമുറിയിലാണ് തൂങ്ങി മരിച്ച നിലയിൽ ഇയാളെ കണ്ടെത്തിയത്. ഇയാളെ കിടത്തിയിരുന്ന വാർഡിൽ മൂന്ന് ബെഡ്ഡുകളുണ്ട്. എന്നാൽ രോഗികൾ ആരും ഉണ്ടായിരുന്നില്ല. മരണ കാരണം സംബന്ധിച്ച് വിവരങ്ങളൊന്നുമില്ല. പോലീസ് സ്ഥലത്തെത്തി മറ്റു നടപടികൾ ആരംഭിച്ചിട്ടുണ്ട്.

Latest News