Sorry, you need to enable JavaScript to visit this website.

മുഖ്യമന്ത്രിയുടെ ഓഫീസ് വഴിയുള്ള അഴിമതികള്‍ സിബിഐ അന്വേഷിക്കണം-രമേശ് ചെന്നിത്തല

തിരുവനന്തപുരം- ഒന്നാം പിണറായി മന്ത്രിസഭ നടത്തിയ അഴിമതികളെക്കുറിച്ചും നാണം കെട്ട മറ്റിടപാടുകളെക്കുറിച്ചും കോടതിയുടെ മേല്‍നോട്ടത്തിലുള്ള സി.ബി.ഐ. അന്വേഷണം ആവശ്യമാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന വന്‍ അഴിമതികള്‍ താന്‍ പ്രതിപക്ഷനേതാവായിരിക്കെ പുറത്തു കൊണ്ടുവന്നതാണ്.
എന്നാല്‍, അന്ന് വേണ്ടെന്നു വെച്ച അഴിമതി നിറഞ്ഞ പദ്ധതികള്‍ രണ്ടാം പിണറായി സര്‍ക്കാര്‍ ഇപ്പോള്‍ രഹസ്യമായി നടപ്പിലാക്കിത്തുടങ്ങിയിരിക്കുകയാണെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. ഇതിന്റെയെല്ലാം പിന്നിലെ ബുദ്ധികേന്ദ്രം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍ ആണെന്ന് പറഞ്ഞിരുന്നു.കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പ്രതിയായ ശിവശങ്കറെ തിടുക്കത്തില്‍ തിരിച്ചെടുത്തതിന്റെയും, സംരക്ഷണം നല്‍കുന്നതിന്റെയും പിന്നിലെ രഹസ്യം ഇപ്പോള്‍ ജനങ്ങള്‍ക്ക് പൂര്‍ണ്ണമായും ബോധ്യമായി. ഇത്രയും ആയിട്ടും കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്ന കേസ് എവിടെയും എത്താത്തതിനു പിന്നില്‍ ബി.ജെ.പി.- സി. പി. ഐ.എം. ബന്ധമാണെന്ന് വ്യക്തമാവുകയാണ്. അതുകൊണ്ട് ഈ വെളിപ്പെടുത്തലുകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ സി.ബി.ഐ. അന്വേഷിക്കുകയാണ് വേണ്ടതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

Latest News