Sorry, you need to enable JavaScript to visit this website.

ഇവര്‍ക്ക് രണ്ട് അച്ഛന്മാരും രണ്ട് അമ്മമാരും, യു.എസിലെ ക്വാട്ടേണറി ഇരട്ടകള്‍

വാഷിംഗ്ടണ്‍-യു.എസില്‍ ഇരട്ട സഹോദരന്മാരെ വിവാഹം കഴിച്ച ഇരട്ട സഹോദരിമാര്‍  ജനിതകമായി തങ്ങളുടെ മക്കള്‍ സഹോദരങ്ങളാണെന്ന് അവകാശപ്പെട്ടു.
ഒരേപോലെയുള്ള ഇരട്ട സഹോദരങ്ങളെ വിവാഹം കഴിച്ച വിര്‍ജീനിയയില്‍ നിന്നുള്ള സമാന ഇരട്ട സഹോദരിമാരാണ് തങ്ങളുടെ മക്കള്‍ ജനിതകമായി സഹോദരന്മാരാണെന്ന് പറഞ്ഞത്. മൂന്ന് മാസത്തെ വ്യത്യാസത്തില്‍ ജനിച്ച അവര്‍ കസിന്‍സാണെങ്കിലും ഒരേ ഡി.എന്‍.എ പങ്കിടുന്നതിനാല്‍, ക്വാട്ടേണറി ഇരട്ടകള്‍ എന്ന് വിളിക്കപ്പെടുന്ന പ്രതിഭാസത്തില്‍ അവര്‍ സഹോദരന്മാരാണ്. സമാന ഇരട്ടകള്‍ക്ക് മറ്റൊരു സമാന ഇരട്ടകളില്‍ കുട്ടി ഉണ്ടാകുമ്പോഴാണ് ക്വാട്ടേണറി ഇരട്ടകള്‍ ഉണ്ടാകുന്നത്.
ഇരട്ട സഹോദരന്മാരായ ജോഷും ജെറമി സാലിയേഴ്‌സും ഇരട്ട സഹോദരിമാരായ ബ്രയാനയും ബ്രിട്ടാനി ഡീനിനേയുമാണ് വിവാഹം ചെയ്തത്.  
ജാക്‌സ്, ജെറ്റ് എന്നാണ് കുട്ടികള്‍ക്കിട്ടിരിക്കുന്ന പേര്.  
ഏകദേശം മൂന്ന് മാസത്തെ വ്യത്യാസത്തിലാണ്  കുഞ്ഞുങ്ങളള്‍ ജനിച്ചത്.
ക്വാട്ടേണറി ഇരട്ടകള്‍ അവിശ്വസനീയമാംവിധം അപൂര്‍വമാണ്.  ഈ വര്‍ഷം ജനുവരിയിലാണ് ജെറ്റ് ആദ്യ ജന്മദിനം ആഘോഷിച്ചത്. ഏപ്രിലിലാണ് ജാക്‌സിന് ഒരു വയസ്സ് തികഞ്ഞത്.
നേരത്തെ, ദമ്പതികള്‍ തങ്ങളുടെ കുഞ്ഞുങ്ങളുമൊത്തുള്ള വീഡിയോ പങ്കിട്ടിരുന്നു. മാതാപിതാക്കള്‍ ഒരേപോലെയുള്ള ഇരട്ടകളാണെന്ന് മനസ്സിലാക്കുമ്പോള്‍ എന്നായിരുന്നു വീഡിയോയുടെ അടിക്കുറിപ്പ്.  രണ്ട് അച്ഛന്മാരും രണ്ട് അമ്മമാരുമെന്നാണ് കുട്ടികള്‍ വീഡിയോയില്‍ പറയുന്നത്.

 

Latest News