Sorry, you need to enable JavaScript to visit this website.

കേരളം ചുട്ടു പൊള്ളുന്നു, പ്രവാസി കുടുംബങ്ങൾ കരുതിയിരിക്കുക 

കേരളത്തിലെ എല്ലാ പ്രദേശങ്ങളിലും കനത്ത ചൂടാണ് രേഖപ്പെടുത്തി വരുന്നത്. മുമ്പ് കൊല്ലം ജില്ലയിലെ പുനലൂരാണ് കൂടിയ താപനിലയുടെ സ്ഥരിം കേന്ദ്രം. അതിർത്തി നഗരമായ പാലക്കാടും കോഴിക്കോടും ഒന്നാം സ്ഥാനം മാറി മാറി കൈവശം വെക്കുകയാണിപ്പോൾ. കഴിഞ്ഞ ദിവസം കോഴിക്കോട്ട് നാൽപത് ഡിഗ്രിയായിരുന്നു ചൂട്. പാലക്കാടും കോഴിക്കോടും 41 വരെ രേഖപ്പെടുത്തിയ ദിവസങ്ങളുമുണ്ട്. പുനലൂരും മോശമല്ല. ആദ്യ നാലിന്റെ പട്ടികയിൽ തുടരുന്നുണ്ട്. പണ്ട് രാജസ്ഥാനിലെ ജോദ്പൂരിലും മറ്റുമാണ് സൂര്യാഘാതമേറ്റ് മരണം റിപ്പോർട്ട് ചെയ്യാറുള്ളത്. ഇപ്പോഴിതാ കോഴിക്കോട്ടും പാലക്കാട്ടും ഇത്തരം സംഭവങ്ങൾ നടക്കുന്നു. കോഴിക്കോടിനടുത്ത ബേപ്പൂരിലും മുക്കത്തുൂം സൂര്യാതപമേറ്റ് പ്രായമേറിയ രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുണ്ടായി. ഗൾഫിൽ നിന്ന് പ്രത്യേകിച്ച് സൗദി അറേബ്യയിൽ നിന്ന് ധാരാളം കുടുംബങ്ങൾ നാട്ടിലെത്തിയിട്ടുണ്ട്. പതിവില്ലാത്ത വിധം ഏപ്രിൽ മാസത്തിൽ നാട്ടിലേക്കുള്ള പ്രവാഹം കൂടുതലാണ്. എല്ലാവരും കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് ്ആരോഗ്യ രംഗത്ത്  പ്രവർത്തിക്കുന്നവർ നൽകുന്ന മുന്നറിയിപ്പ്. പ്രവാസ ലോകത്ത് നിന്നെത്തിയവർ നിത്യേന മുടങ്ങാതെ മൂന്ന് കുപ്പി വെള്ളം കുടിക്കണം. ത്വക് പരിപാലനത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. വത്തക്ക എന്നും തണ്ണിമത്തനെന്നും പേരുള്ള സുലഭമായി ലഭി്ക്കുന്ന ഇനങ്ങൾ ഭക്ഷണ മെനുവിൽ ഉൾപ്പെടുത്തുകയും വേണം.
 

Latest News