Sorry, you need to enable JavaScript to visit this website.

മുക്കത്ത് കാണാതായ വയോധിക പുഴയില്‍ മുങ്ങിമരിച്ച നിലയില്‍

കോഴിക്കോട്- മുക്കം കൊടിയത്തൂരില്‍ തിങ്കളാഴ്ച രാത്രി മുതല്‍ കാണാതായ വയോധികയെ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാരാട്ട് ഉമ്മാച്ചുക്കുട്ടി(88)യുടെ മൃതദേഹമാണ് രാവിലെ ഇരുവഴഞ്ഞിപ്പുഴയില്‍ കണ്ടെത്തിയത്.

ഇവരുടെ വസ്ത്രങ്ങളും മറ്റു സാധനങ്ങളും വീടിന് തൊട്ടടുത്തുള്ള കടവില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് മുക്കം ഫയര്‍ഫോഴ്സും പോലീസും സന്നദ്ധപ്രവര്‍ത്തകരും രാത്രി പത്തുമണിവരെ തിരിച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.

ചൊവ്വാഴ്ച രാവിലെ മുതല്‍ ഫയര്‍ ഫോഴ്സിന്റേയും മുങ്ങല്‍ വിദഗ്ധരുടേയും നേതൃത്വത്തില്‍ നടന്ന തെരച്ചിലിലാണ് പുഴയോരത്തെ പമ്പ് ഹൗസിന് സമീപത്തുനിന്ന് മൃതദേഹം കണ്ടെത്തിയത്.

 

Latest News