Sorry, you need to enable JavaScript to visit this website.

ബ്രിട്ടീഷുകാരിയുടെ മുടിക്കുള്ളില്‍ കുരുവിക്കുഞ്ഞ് താമസിച്ചത് മൂന്ന് മാസം; അപൂര്‍വ കഥ

ലണ്ടന്‍- ബ്രിട്ടീഷ് വനിത തന്റെ മുടിയില്‍ കൂടുകൂട്ടിയ പക്ഷിയെ ഏകദേശം മൂന്ന് മാസത്തോളം പോറ്റിവളര്‍ത്തി. ഘാനയിലുണ്ടായതാണ് ഈ അപൂര്‍വ സംഭവം.
ലണ്ടന്‍ ആസ്ഥാനമായുള്ള ഫോട്ടോഗ്രാഫറും എഴുത്തുകാരിയുമായി ഹന്ന ബോണ്‍ടെയ്‌ലറാണ് ഈ കഥ  വിവരിച്ചത്.  പക്ഷിക്കൂട്ടം ഉപേക്ഷിച്ച പക്ഷിക്കുഞ്ഞ് സ്ത്രീയെ തന്റെ അമ്മയായി കണ്ടെത്തിയെന്നുവേണം കരുതാന്‍.
ഭര്‍ത്താവ് റോബിന് ജോലി ലഭിച്ചതിനെ തുടര്‍ന്നാണ് 2013ല്‍ ഹന്നയും അവിടേക്ക് പോയത്. വിസ നിയന്ത്രണങ്ങള്‍ കാരണം ഹന്നക്ക് അവിടെ ജോലി കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് ചെടി വളര്‍ത്തിയും മറ്റും പ്രകൃതിയുമായി ഇടപെട്ട് കഴിയുകയായിരുന്നു. വീടും നാടും വിട്ടതിലുള്ള സങ്കടവും ഒറ്റപ്പെട്ട അവസ്ഥയുമായിരുന്നുവെന്ന് അവര്‍ ഗാര്‍ഡിയനോട് പറഞ്ഞു.

https://www.malayalamnewsdaily.com/sites/default/files/2022/03/29/bird11.jpg
2018 സെപ്റ്റംബറിലെ ശക്തമായ ഇടിമിന്നലിനുശേഷമാണ് ഒരു മാസം മാത്രം പ്രായമുള്ള വെങ്കല ചിറകുള്ള കുരുവിക്കുഞ്ഞിനെ നിലത്തു കണ്ടെത്തിയത്.  ജീവന്‍ നിലനിര്‍ത്തുമോ എന്നു സംശയമുണ്ടായിരുന്ന അതിനെ ഹന്നയുടെ മുടിയില്‍ 84 ദിവസം പാര്‍പ്പിച്ചു. പ്രാണികളും ചിതലുമാണ് തീറ്റയായി നല്‍കിയത്.
ആ വര്‍ഷം അവസാനമാകുമ്പോഴേക്കും കരുത്തുനേടിയ അവനെ മമറ്റു കുരുവികളോടൊപ്പം പറന്നു പോകാന്‍ അനുവദിച്ചു. പറന്നുപോകുന്ന കുരുവികളെ കാണുമ്പോള്‍ അവനെ നോക്കാറുണ്ടെന്നും ഓര്‍ക്കുമ്പോള്‍ ഇപ്പോഴും കരച്ചില്‍ വരുമെന്നും ഹന്ന ബോണ്‍ടെയ്‌ലര്‍ പറഞ്ഞു.
ഘാനയില്‍നിന്ന് ഓക്‌സ്‌ഫോഡ്‌ഷെയറിലേക്ക് തിരിച്ചെത്തിയപ്പോള്‍ പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായെന്നും അവര്‍ പറഞ്ഞു. എത്ര ചെറിയ മൃഗത്തിനും തന്റെ കാല്‍പാടുകള്‍ ബാക്കിയാക്കാനുണ്ടെന്നാണ് ഹന്ന സ്വന്തം കഥയെഴുതിയ ഫ്‌ളെഡ്ഗ്ലിംഗ് എന്ന പുസ്തകത്തില്‍ പറയുന്നത്.

 

Latest News