Sorry, you need to enable JavaScript to visit this website.

വീടിന് തീ വെച്ച് ദമ്പതികളേയും  രണ്ട് മക്കളേയും  കൊലപ്പെടുത്തി

മുഹമ്മദ് ഫൈസല്‍, ഷിബ
മെഹ്‌റു, അസ്‌ന
പ്രതി ഹമീദ്‌

തൊടുപുഴ-  നഗരത്തില്‍ നിന്നും 15 കി.മി അകലെ ഉടുമ്പന്നൂര്‍ ഗ്രാമപഞ്ചായത്തിലെ ചീനിക്കുഴിയില്‍ വീടിന് തീവെച്ച് ദമ്പതികളേയും രണ്ട് മക്കളേയും  കൊലപ്പെടുത്തി.  ആലിയേക്കുന്നേല്‍ മുഹമ്മദ് ഫൈസല്‍, ഭാര്യ ഷീബ, മക്കളായ മെഹ്‌റു, അസ്‌ന എന്നിവരാണ് മരിച്ചത്.
ഫൈസലിന്റെ പിതാവ് ഹമീദിനെ (79) പോലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ പ്രശ്‌നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. വീടിന്റെ ജനലുകള്‍ അടച്ച് വൈദ്യുതി, വെള്ളം എന്നിവ വിച്ഛേദിച്ച് ആസൂത്രിതമായാണ് പ്രതി കുറ്റകൃത്യം നടത്തിയത്. അധര്‍ധരാത്രി വീടിന് പുറത്തിറങ്ങിയ ഹമീദ് രണ്ട് ലിറ്റര്‍ പെട്രോള്‍ ജനലിലൂടെ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.
തീപടര്‍ന്ന് ചൂട് അനുഭവപ്പെട്ടതിന് പിന്നാലെ ഫൈസലും കുടുംബവും ശുചിമുറിയിലേക്ക് ഓടി വെള്ളം ഒഴിച്ച് തീയണക്കാന്‍ ശ്രമം നടത്തി. എന്നാല്‍ വാട്ടര്‍ കണക്ഷന്‍ ഓഫ് ചെയ്തതിനാല്‍ വെള്ളമുണ്ടായിരുന്നില്ല.

 

 


 

Latest News