Sorry, you need to enable JavaScript to visit this website.

സൗദിയില്‍ വിസിറ്റ് വിസ പുതുക്കാന്‍  ഇന്‍ഷുറന്‍സ് വേണ്ട

റിയാദ് - സന്ദര്‍ശക വിസയിലെത്തുന്ന കുടുംബാംഗങ്ങളുടെ വിസാ കാലാവധി നീട്ടാന്‍ ഇന്‍ഷുറന്‍സ് ആവശ്യമില്ലെന്ന് ജവാസാത്ത് അറിയിച്ചു. വിസ സ്റ്റാമ്പ് ചെയ്യാന്‍ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണെങ്കിലും സൗദിയിലെത്തിയ ശേഷം നീട്ടുമ്പോള്‍ ഇന്‍ഷുറന്‍സ് ആവശ്യമില്ലെന്നാണ് ജവാസാത്ത് അറിയിച്ചിരിക്കുന്നത്. തുടക്കത്തില്‍ വിസ കാലാവധി പുതുക്കുന്നതിന് ഇന്‍ഷുറന്‍സ് ആവശ്യമുണ്ടായിരുന്നില്ലെങ്കിലും ഇടക്കാലത്ത് നിര്‍ബന്ധമാക്കിയിരുന്നു. 
വിദേശ രാജ്യങ്ങളിലെ എംബസികളില്‍നിന്ന് ഒരു മാസം, മൂന്നു മാസം എന്നിങ്ങനെയാണ് വിസയടിക്കുന്നത്. സൗദിയിലെത്തിയശേഷം ആഭ്യന്തര മന്ത്രാലയത്തിന്റെ അബ്ശിര്‍ വഴി കാലാവധി അവസാനിക്കുന്നതിന്റെ ഒരാഴ്ച മുമ്പാണ് പുതുക്കാറുള്ളത്. 
സൗദിയില്‍ സന്ദര്‍ശക വിസയടക്കം എല്ലാ വിസകള്‍ക്കും ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കി നേരത്തെ ഉത്തരവുണ്ടായിരുന്നു. കൗണ്‍സില്‍ ഓഫ് കോഓപ്പറേറ്റീവ് ഹെല്‍ത്ത് ഇന്‍ഷുറന്‍സും( സിസിഎച്ച്‌ഐ) വിസ പുതുക്കാന്‍ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണെന്ന് അറിയിച്ചിരുന്നു.
എന്നാല്‍ വിസ കാലാവധി നീട്ടുമ്പോള്‍  ഇന്‍ഷുറന്‍സ് ആവശ്യമിെല്ലന്നാണ് ജവാസാത്ത് ട്വിറ്ററില്‍ അറിയിച്ചത്. ഇന്‍ഷുറന്‍സ് ഇല്ലെന്ന കാരണത്താല്‍ നേരത്തെ പലര്‍ക്കും അബ്ശിര്‍ വഴി വിസ പുതുക്കാനായിരുന്നില്ല. പരമാവധി ആറു മാസം വരെയാണ് വിസിറ്റ് വിസ നീട്ടാനാവുക. യെമനികള്‍ക്കും സിറിയക്കാര്‍ക്കും ഇതില്‍ ഇളവുണ്ട്.

Latest News