Sorry, you need to enable JavaScript to visit this website.

മാണിക്യമലരിന്റെ  ഉറുദുവുമായി സിദ്‌റ (video)

ദേശഭാഷാ അതിരുകള്‍ ഭേദിച്ച് തരംഗമായി മാറിയ മാണിക്യമലരായ പൂവി ഗാനത്തിന്റെ ഉറുദു പതിപ്പുമായി അനുഗൃഹീത ഗായിക സിദ്‌റത്തുല്‍ മുന്‍തഹ. ഗസലിന്റേയും ഹിന്ദുസ്ഥാനീ സംഗീതത്തിന്റേയും ലോകത്ത് സ്ഥാനമുറപ്പിച്ച സിദ്‌റയുടെ ഗാനത്തിന്റെ വീഡിയോ മങ്കട വേരുംപുലാക്കല്‍ എന്‍.സി.ടി ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നടന്ന പരിപാടിയില്‍ റിലീസ് ചെയ്തു. ഇശല്‍ മീഡിയയാണ് സംവിധാനം.
സ്‌കൂള്‍ കലോത്സവ വേദികളില്‍നിന്ന് വിജയപ്രയാണം തുടങ്ങിയ മഞ്ചേരി സ്വദേശിനി സിദ്റത്തുല്‍ മുന്‍തഹ മാപ്പിളപ്പാട്ട്- ഗസല്‍ സ്നേഹികളുടെ പ്രിയങ്കരിയാണ്.  മഞ്ചേരിയില്‍ വ്യാപാരിയായ പിതാവ് പി.വി. മുഹമ്മദ് കുട്ടിയാണ് മാപ്പിളപ്പാട്ടിനോടൊപ്പം ഗസലിലേക്കും ഹിന്ദുസ്ഥാനി സംഗീതത്തിലേക്കും ഈ കലാകാരിയെ വഴിതിരിച്ചുവിട്ടത്. ഹോമിയോ പഠനം പൂര്‍ത്തിയാക്കുന്നതിനിടയിലും നാട്ടിലും വിദേശത്തും നിരവധി വേദികളില്‍ ഗസലും മാപ്പിളപ്പാട്ടുകളും അവതരിപ്പച്ച സിദ്‌റ ഒട്ടേറെ ആല്‍ബങ്ങൡലും ശബ്ദം നല്‍കിയിട്ടുണ്ട്. ഹോമിയോ ഡോക്ടറായ മഞ്ചേരി സ്വദേശി ബാസിലാണ് ഭര്‍ത്താവ്.
സ്‌കൂള്‍ യുവജനോത്സവത്തില്‍ 2007ല്‍ മാപ്പിളപ്പാട്ടിന് എ ഗ്രേഡ്, 2008ലും 2009ലും ഒന്നാംസ്ഥാനം, 2010ല്‍ രണ്ടാം സ്ഥാനം, അറബി ഗാനത്തിലും പദ്യം ചൊല്ലലിലും 2008ല്‍ ഒന്നാംസ്ഥാനം, 2010 ല്‍ ഉറുദു പദ്യം ചൊല്ലലില്‍ ഒന്നാംസ്ഥാനം എന്നിങ്ങനെ വിജയതിലകങ്ങളുടെ ഒരു നീണ്ടനിര തന്നെ സിദ്‌റയുടെ പേരിലുണ്ട്. 

Latest News