Sorry, you need to enable JavaScript to visit this website.

സൗദിയില്‍ ജിസാന്‍ എയര്‍പോര്‍ട്ടിലേക്ക് വന്ന ഡ്രോണ്‍ വെടിവെച്ചിട്ടു; നാലു പേര്‍ക്ക് പരിക്ക്

റിയാദ് - ജിസാന്‍ കിംഗ് അബ്ദുല്ല എയര്‍പോര്‍ട്ടിനു നേരെ ഹൂത്തികള്‍ തൊടുത്ത ഡ്രോണ്‍ വെടിവെച്ചിട്ടതായി സഖ്യസേന അറിയിച്ചു. തകര്‍ന്ന ഡ്രോണ്‍ ഭാഗങ്ങള്‍ എയര്‍പോര്‍ട്ട് കോംപൗണ്ടില്‍ പതിച്ച് നാലു സാധാരണക്കാര്‍ക്ക് പരിക്കേറ്റു. സാധാരണക്കാരെ ലക്ഷ്യമിട്ട് ആക്രമണം നടത്താന്‍ സന്‍ആ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് ഹൂത്തികള്‍ ഡ്രോണ്‍ തൊടുത്തുവിട്ടതെന്ന് സഖ്യസേന പറഞ്ഞു.
ദക്ഷിണ സൗദിയില്‍ ആക്രമണം നടത്താന്‍ ശ്രമിച്ച് ഹൂത്തികള്‍ തൊടുത്തുവിട്ട സ്‌ഫോടക വസ്തുക്കള്‍ നിറച്ച മറ്റൊരു പൈലറ്റില്ലാ വിമാനം ജിസാന്‍ പ്രവിശ്യയില്‍ പെട്ട അല്‍മഅ്ബൂജ് ഗ്രാമത്തില്‍ തകര്‍ന്നുവീണു. സന്‍ആ അന്താരാഷ്ട്ര എയര്‍പോര്‍ട്ടില്‍ നിന്നാണ് ഹൂത്തികള്‍ ഈ ഡ്രോണും അയച്ചത്. ഡ്രോണ്‍ തകര്‍ന്നുവീണ് ആര്‍ക്കെങ്കിലും പരിക്കോ നാശനഷ്ടങ്ങളോ സംഭവിച്ചിട്ടില്ലെന്ന് സഖ്യസേന പറഞ്ഞു.

 

Latest News