Sorry, you need to enable JavaScript to visit this website.

മധുവിന്റെ കഥ പറയുന്ന 'ആദിവാസി' എന്ന ചിത്രത്തിന്റെ  ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വാവാ സുരേഷ്  പ്രകാശനം ചെയ്തു

കൊച്ചി- മധുവിന്റെ  ജീവിതം പ്രമേയമാകുന്ന സിനിമ 'ആദിവാസി' (ദി ബ്ലാക്ക് ഡെത്ത് ) എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വാവ സുരേഷ്പ്രകാശനം ചെയ്തു. ഏരിസിന്റെ  ബാനറില്‍ കവിയും ഹോളിവുഡ് സംവിധായകനുമായ ഡോ.  സോഹന്‍ റോയ് നിര്‍മ്മിച്ച് ശരത് അപ്പാനി  പ്രധാന വേഷത്തില്‍ അഭിനയിച്ച ഈ ചിത്രം  വിജീഷ് മണി കഥയെഴുതി സംവിധാനം ചെയ്യുന്നു 'മധു'വിന്റെ ഭാഷയില്‍ (മുടുക ഗോത്ര ഭാഷ)  വിശപ്പ് പ്രമേയമാക്കിയാണ് സിനിമ ഒരുക്കിട്ടുള്ളത്.മധുവിന്റെ കൊലപാതക കേസ് അട്ടിമറിക്കാന്‍   ശ്രമം നടക്കുന്നുണ്ട് എന്ന ബന്ധുക്കളുടെ ആരോപണം നിലനില്‍ക്കെയാണ്  പോസ്റ്റര്‍ റിലീസ് ചെയ്തത്.സമൂഹത്തിലെ സാധാരണ  ആളുകളുടെ ജീവിതം പ്രമേയമാക്കി സിനിമ ചെയ്യുന്ന സംവിധായകന്‍ വിജീഷ് മണിയെയും, നിര്‍മ്മാതാവ് ഡോ. സോഹന്‍ റോയിയെയും വാവസുരേഷ് അഭിനന്ദിച്ചു. ചിത്രത്തില്‍ അപ്പാനി ശരത്തിനോടൊപ്പം ചന്ദ്രന്‍ മാരി, വിയാന്‍, മുരുകേഷ് ഭുതുവഴി, മുത്തുമണി,  രാജേഷ് ബി , പ്രകാശ് വാടിക്കല്‍, റോജി പി കുര്യന്‍,  വടികയമ്മ , ശ്രീകുട്ടി , അമൃത, മാസ്റ്റര്‍ മണികണ്ഠന്‍, ബേബി ദേവിക തുടിങ്ങിയവരാണ്  അഭിയിച്ചിരിക്കുന്നത്. പോസ്റ്റര്‍ റിലീസ് ചടങ്ങില്‍ സംവിധായകന്‍ വിജീഷ് മണി, കെപിഎസി ലീലാകൃഷ്ണന്‍, അരുണ്‍.കരവാളൂര്‍  (ഏരീസ് ഗ്രൂപ്പ്), സുരേഷ് സൂര്യശ്രീ, മാസ്റ്റര്‍ റംസാന്‍ എന്നിവര്‍ പങ്കെടുത്തു.
പ്രൊഡക്ഷന്‍ ഹൗസ് അനശ്വര ചാരിറ്റബിള്‍ ട്രസ്റ്റ്, ഛായാഗ്രാഹണംപി മുരുകേശ്,സംഗീതംരതീഷ് വേഗഎഡിറ്റിംഗ്ബി ലെനിന്‍,സൗണ്ട് ഡിസൈന്‍ഗണേഷ് മാരാര്‍,സംഭാഷണം  ഗാനരചനചന്ദ്രന്‍ മാരി, ലൈന്‍ പ്രൊഡ്യൂസര്‍ വിയാന്‍,പ്രൊജക്റ്റ്  ഡിസൈനര്‍ബാദുഷ,
ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ മാരുതി ക്രിഷ്, ആര്‍ട്ട ്കൈലാഷ്,മേക്കപ്പ്ശ്രീജിത്ത് ഗുരുവായൂര്‍,കോസ്റ്റും ബിസി ബേബി ജോണ്‍,
സ്റ്റില്‍സ്‌രാമദാസ് മാത്തൂര്‍, പി ആര്‍ ഒഎ എസ് ദിനേശ്.
 

Latest News