Sorry, you need to enable JavaScript to visit this website.

കണ്ടെയ്‌നർ ട്രക്ക് ഓട്ടോറിക്ഷക്കു മുകളിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു

വളാഞ്ചേരി- മലപ്പുറം ജില്ലയിലെ വളാഞ്ചേരിക്കടുത്ത വട്ടപ്പാറയിൽ കൂറ്റൻ കണ്ടെയ്‌നർ ട്രക്ക് ഓട്ടോയ്ക്കു മുകളിലേക്ക് മറിഞ്ഞു മൂന്ന് പേർ ദാരുണമായി മരിച്ചു. പൂർണമായും തകർന്ന ഓട്ടോയിലെ യാത്രക്കാരാണ് മരിച്ചവർ. വളാഞ്ചേരി ടൗണിനടുത്ത പാലച്ചോട് സ്വദേശികളായ ഓട്ടോ െ്രെഡവർ മുഹമ്മദ് നിസാർ (33), യാത്രക്കാരായ ഷാഹിന തയ്യിൽ (25), ഷാഹിനയുടെ ഭർതൃമാതാവ് ഖദീജ തയ്യിൽ (50) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൽ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. പോലീസ് ഇൻക്വസറ്റ് നടത്തിയ ശേഷം നാളെ തിരൂർ ജില്ലാ ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടു നൽകും. 

ചൊവ്വാഴ്ച വൈകീട്ട് 4.30ഓടെയാണ് അപകടമുണ്ടായത്. പൂർണമായും ട്രക്കിനിടയിൽപ്പെട്ട ഓട്ടോ ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് പുറത്തെടുത്തത്. അപകടത്തെ തുടർന്ന് ദേശീയപാത 66ൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. മഹാരാഷ്ട്രയിൽ നിന്ന് സോളാർ പാനലുകളുമായി വരുന്ന കണ്ടെയനർ ട്രക്ക് നിയന്ത്രണം വിട്ട് ഏതിരെ വന്ന ഓട്ടോയ്ക്കു മുകളിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു.  

Latest News